HOME
DETAILS

എന്‍.ഐ.ടി കാലിക്കറ്റില്‍ പി.എച്ച്.ഡി; ആറ് സ്‌കീമുകാര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

  
backup
October 20, 2023 | 5:52 AM

phd-at-nit-calicut-opportunity-for-six-schemers-apply-now

എന്‍.ഐ.ടി കാലിക്കറ്റില്‍ പി.എച്ച്.ഡി; ആറ് സ്‌കീമുകാര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള കാലിക്കറ്റ് എന്‍.ഐ.ടിയില്‍ വിവിധ സ്‌കീമുകളില്‍ 2023 ഡിസംബറിലെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആകെ വകുപ്പുകളിലായി ആറ് സ്‌കീമുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പഠന വകുപ്പുകള്‍
ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഫിസിക്‌സ്, ബയോടെക്‌നോളജി, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, മാനേജ്‌മെന്റ് സ്റ്റഡീസ്.

സ്‌കീമുകള്‍
സ്‌കീം I: (i) ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് അല്ലെങ്കില്‍ മറ്റ് ഗവണ്‍മെന്റ് ഫെലോഷിപ്പോടുകൂടിയുള്ള (സി.എസ്.ഐ.ആര്‍യു.ജി.സി. ജെ.ആര്‍.എഫ്., കെ.എസ്.സി.എസ്.ടി.ഇ., ഇന്‍സ്പയര്‍) ബിരുദാനന്തര ബിരുദധാരികള്‍ക്കുള്ള, ഫുള്‍ടൈം പിഎച്ച്.ഡി.

(ii) ഡയറക്ട് പിഎച്ച്.ഡി.: ഫുള്‍ടൈം ഫെലോഷിപ്പോടുകൂടി (ബി.ടെക്കിനുശേഷം, മികച്ച അക്കാദമിക് റെക്കോഡും ഗവേഷണ അഭിരുചിയുമുള്ളവര്‍ക്ക്).

സ്‌കീം II: സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ ഫുള്‍ടൈം പിഎച്ച്.ഡി.

സ്‌കീം III: വ്യവസായസ്ഥാപനങ്ങളില്‍നിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗനൈസേഷനുകളില്‍നിന്നോ സ്‌പോണ്‍സര്‍ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഫുള്‍ടൈം പിഎച്ച്.ഡി.

സ്‌കീം IV: കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്ഥിരംജീവനക്കാര്‍/ ഫണ്ടഡ് റിസര്‍ച്ച് പ്രോജക്ടുകളില്‍ ജോലിചെയ്യുന്ന റിസര്‍ച്ച് സ്റ്റാഫ് എന്നിവര്‍ക്ക്.

സ്‌കീം V: വ്യവസായസ്ഥാപനത്തില്‍നിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗനൈസേഷനുകളില്‍നിന്നോ എക്‌സ്‌റ്റേണല്‍ (പാര്‍ട്ട് ടൈം) പിഎച്ച്.ഡി. ചെയ്യാന്‍ താത്പര്യപ്പെടുന്ന ബിരുദാനന്തര ബിരുദധാരികള്‍ക്ക്.

സ്‌കീം VI: ബിരുദാനന്തരബിരുദം ഇല്ലാത്ത, വ്യവസായ സ്ഥാപനത്തില്‍/ ആര്‍ ആന്‍ഡ് ഡി ലാബുകളില്‍/മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഡയറക്ട് പിഎച്ച്.ഡി., എക്‌സ്‌റ്റേണല്‍ (പാര്‍ട്ട് ടൈം) പ്രോഗ്രാം.

യോഗ്യത മാനദണ്ഡങ്ങളെക്കുറിച്ചും, ഓണ്‍ലൈന്‍ അപേക്ഷയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.nitc.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0495 2286119, 9446930650.

content highlight: Phd admission in calicut nit



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  7 days ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  7 days ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  7 days ago
No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  7 days ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  7 days ago
No Image

കാല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  7 days ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  7 days ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  7 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  7 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  7 days ago