സാമ്പത്തിക സംവരണ വിധിക്കെതിരെ തമിഴ്‌നാട്; പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് സ്റ്റാലിന്‍
ചെന്നൈ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നല്‍കാനൊരുങ്ങി തമിഴ്‌നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നതാണ് ഭേദഗതിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കക്ഷികള്‍ ഏകാഭിപ്രായത്തോടെ സാമ്പത്തിക സംവരണത്തെ എതിര്‍ത്തു. പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ യും ബി.ജെ.പി യും യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.വിധിക്കെതിരെ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കാനാണ് തീരുമാനം. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹ്യ നീതിക്കു വിരുദ്ധമാണ് 103-ാം ഭേദഗതിയെന്നും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ സമൂഹ്യ നീതിയുടെ അടിസ്ഥാന ഘടന തകര്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും സര്‍വകക്ഷി യോഗം പ്രമേയത്തില്‍ പറഞ്ഞു. വിവിധ സുപ്രിം കോടതി വിധികള്‍ക്കും എതിരാണിത്. ഡി.എം.കെ സഖ്യകക്ഷികളായ ഇടതു പാര്‍ട്ടികളും എം.ഡി.എം.കെയും വി.സി.കെയും എന്‍.ഡി.എ സഖ്യകക്ഷിയായ പി.എം.കെയും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."