HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്നത് മസ്ജിദുല്‍ ഉമറുല്‍ കബീര്‍; രണ്ടാം ഖലീഫയുടെ കാലത്തെ പള്ളി

  
backup
October 20 2023 | 17:10 PM

israeli-air-strikes-level-historic-al-omari-mosqu

ഗസ്സ: ഇന്ന് രാവിലെ ഇസ്‌റാഈല്‍ സൈന്യം ബോംബ് വര്‍ഷിച്ച് തകര്‍ത്ത വടക്കന്‍ ഗസ്സയിലെ മസ്ജിദുല്‍ ഉമറുല്‍ കബീര്‍ ഗസ്സയിലെ ഏറ്റവും വലുതും പൗരാണികവുമായ മസ്ജിദ്. ഗസ്സ ഡൗണ്‍ടൗണിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഇസ് ലാമിലെ രണ്ടാമത്തെ ഖലീഫ ഹസ്‌റത്ത് ഉമറുബ്‌നുല്‍ ഖത്താബിന്റെ കാലത്താണ് മസ്ജിദ് നിര്‍മിച്ചത്. ഇക്കാരണത്താലാണ് പള്ളിക്ക് ഈ പേര് ലഭിച്ചതും. ഇതോടെ രണ്ടാഴ്ചത്തെ ആക്രമണത്തില്‍ തകര്‍ന്ന പള്ളികളുടെ എണ്ണം അഞ്ചായി. അല്‍ ഗര്‍ബി മസ്ജിദ്, അല്‍ സൂസി മസ്ജിദ്, യാസീന്‍ മസ്ജിദ്, മസ്ജിദുല്‍ യര്‍മൂക് എന്നിവയാണ് നരത്തെ തകര്‍ക്കപ്പെട്ടവ. രാവിലെയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഡസനിലധികം പേര്‍ക്ക് പരുക്കേറ്റു. ആയിരത്തിലേറെ പേര്‍ പള്ളിക്കുള്ളിലും ഇതിന്റെ കോംപൗണ്ടിലുമായി അഭയംതേടിയിരുന്നു.

ഇതോടൊപ്പം ഗസ്സയിലെ സെന്റ് പോര്‍ഫ്യറ്യൂസ് ചര്‍ച്ചും ആക്രമിക്കപ്പെട്ടിരുന്നു. ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ 18 ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരുഡസനോളം പേരുടെ പരുക്ക് ഗുരതരമാണ്. ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി. എന്നാല്‍, ഹമാസ് നിയന്ത്രിതപ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം സംബന്ധിച്ച് പരിശോധനനടത്തിവരികയാണെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ മുസ് ലിംകള്‍ ഉള്‍പ്പെടെ 500 ഓളം അഭയാര്‍ഥികള്‍ ചര്‍ച്ചിനുള്ളിലും സമീപത്തും ആയി ഉണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം കഴിയുകയായിരുന്ന ചര്‍ച്ചിന്റെ രണ്ട് മുറികള്‍ക്ക് മേലെയാണ് റോക്കറ്റ് പതിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് അലക്‌സ്യസ് പറഞ്ഞു.

ഗസ്സയിലെ സെന്റ് പോര്‍ഫ്യറ്യൂസ് ചര്‍ച്ച് എ.ഡി 420 ല്‍ ആണ് നിര്‍മിച്ചത്. 12 ാം നൂറ്റാണ്ടിലാണ് ഇപ്പോഴത്തെ നിര്‍മിതിയുടെ രൂപമുണ്ടായത്. മധ്യകാല ക്രിസ്ത്യന്‍ സംസ്‌കാരത്തിന്റെ സൂചകങ്ങള്‍ കൊത്തിവച്ച ചുവരുകളോട് കൂടിയ ചര്‍ച്ച് ലോകത്തെ നിലവിലുള്ള ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ക്രൈസ്തവ ആരാധനാലയമായാണ് പരിഗണിക്കപ്പെടുന്നത്.

24 മണിക്കൂറിനുള്ളില്‍ ഫലസ്തീനില്‍ 100 ഓളം ബോംബുകള്‍ വര്‍ഷിച്ചതായാണ് കണക്ക്. അല്‍ ഔജ, സഫഖിയ, നൂറുശ്ശംസ് പോലുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണങ്ങളുണ്ടായത്. വ്യാഴാഴ്ച രാത്രിയിലുടനീളം ഗസ്സയില്‍നിന്ന് സ്‌ഫോടന ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4,218 ആയി. ഇതില്‍ 4,137 മരണവും ഗസ്സയില്‍ മാത്രമാണ്. 14,400 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 13,000 പേരും ഗസ്സ നിവാസികളാണ്. ഖാന്‍യൂനുസിലെ മാത്രം ആറു ജനവാസ കെട്ടിടങ്ങളില്‍ ബോംബിട്ടു. 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും 80 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. നൂറുശ്ശംസില്‍ ഏഴുകുട്ടികളടക്കം 13 പേരും കൊല്ലപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago