അധിക ബാഗേജ് നിരക്ക് വർധിപ്പിച്ചു എയർ ഇന്ത്യ എക്സ്പ്രസ്
സുഹാർ: അധിക ബാഗേജ് നിരക്ക് കുത്തനെ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസിൽ അനുവദിച്ചത് 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് വരുമ്പോൾ 20 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണിത്. ജി.സി.സി.യിൽനിന്ന് മുമ്പ് അധിക ബാഗേജിന് ചാർജ് ചെയ്തിരുന്നത് അ ഞ്ചു കിലോക്ക് 10 റിയാലും 10 കിലോക്ക് 20 റിയാലുമായിരുന്നു. ഇപ്പോൾ വർധിപ്പിച്ച നിരക്ക് പ്രകാരം അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നൽകണം.
ഇന്ത്യയിൽനിന്ന് ജി.സി.സിയിലേക്കുള്ള യാത്രയിൽ അഞ്ച് കിലോ അധിക ബാഗേജിന് എട്ട് റിയാൽ ഉണ്ടായിരുന്നത് 11 റിയാൽ വർധിപ്പിച്ചു.10 കിലോ ബാഗേജിന് 16 റിയാൽ ഉണ്ടായിരുന്നത് 22 റിയാലായും ഉയർ ത്തിയിട്ടുണ്ട്. അധിക ബാഗേജ് നിരക്കിൽ ഗണ്യമായ വർധനയാണ് വിമാനക്കമ്പനി വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സർവിസ് തുടങ്ങിയതിനുശേഷം ടിക്കറ്റ് നിരക്ക് വർധനയും സർവീസ് മുടക്കവും കൊണ്ട് യാത്രക്കാർ പൊറുതി മുട്ടുന്നതിനിടയിലാണ് അധിക ഭാരത്തിന്റെ തുക കുത്തനെ കൂട്ടി യാത്രക്കാ രെ പ്രയാസത്തിലാക്കിയിരിക്കുന്നത്.
Content Hihghlights: Air India Express hikes excess baggage allowance
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."