'നിലക്കാത്ത സ്ഫോടനങ്ങള്‍…തകര്ച്ചകള്…കണ്മുന്നില് പിടയുന്ന ജീവനുകള്‍' രാവുറങ്ങാന്‍ പോലുമാവാതെ പേടിക്കടലില് ഗസ്സയിലെ കുഞ്ഞുങ്ങള്‍
'നിലക്കാത്ത സ്ഫോടനങ്ങള്‍…തകര്ച്ചകള്…കണ്മുന്നില് പിടയുന്ന ജീവനുകള്‍' രാവുറങ്ങാന്‍ പോലുമാവാതെ പേടിക്കടലില് ഗസ്സയിലെ കുഞ്ഞുങ്ങള്‍
ഓരോ സ്ഫോടനങ്ങള്‍ കഴിയുമ്പോഴും ഗസ്സയില്‍ കുഞ്ഞുങ്ങളുടെ അലറിക്കരച്ചില്‍ കേള്‍ക്കാം. ഓരോ തവണയും അത് ഉച്ചത്തിലുച്ചത്തില്‍ അധികരിച്ചു കൊണ്ടേയിരിക്കുന്നു. ഗസ്സയിലെ കുഞ്ഞുങ്ങള്ക്കിപ്പോള് ഉറക്കമില്ലാത്ത രാവുകളാണ്. നിശബ്ദതയുടെ ഏതെങ്കിലും ഒരു സെക്കന്‍ഡില്‍ കുഞ്ഞു മയക്കങ്ങള്‍ അവരുടെ കണ്പോളകളെ തഴുകിയാലും അടുത്ത നിമിഷത്തില്‍ ഭീതിയുടെ ഭീകരമായൊരു സ്ഫോടന ശബ്ദത്തിലേക്ക് ആ കുഞ്ഞു കണ്ണുകള്‍ തുറന്നു പോവുകയാണ്.
ദൂരെ നിന്ന് കേട്ടിരുന്ന ശബ്ദങ്ങള്‍ ഇപ്പോള്‍ തൊട്ടരികെയാണ്. ഏത് നിമിഷവും അത് തങ്ങള്‍ക്ക് മുകളില്‍ പതിച്ചേക്കാമെന്നൊരു ഭീതിയില്ലാണ് അവിടെ ഓരോ കുഞ്ഞും.
'ഞാനിപ്പോള്‍ എന്റെ മുഴുവന്‍ സമയും മകളുടെ പേടിയോടൊപ്പമാണ് കഴിച്ചു കൂട്ടുന്നത്. എട്ടു വയസ്സുകാരി റഹാബ് സലാഹിന്റെ ഉമ്മ പറയുന്നു. ഫലസ്തീന് ക്രോണിക്കിളിനോടാണ് അവരുടെ പ്രതികരണം. ഓരോ നിമിഷവും ഓരോ സ്ഫോടന ശബ്ദം കേള്‍ക്കാം. അപ്പോഴെല്ലാം അവള് എനിക്കരികിലേക്ക് ഓടിയടുക്കും. കെട്ടിപ്പിടിക്കും. പേടിച്ചു വിറക്കുന്നുണ്ടാവും അവള്. സ്ഫോടം ഇവിടെയൊന്നുമല്ല. ഒത്തിരി ദൂരെയാണെന്ന് ഞാനവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കും' -അവര്‍ പറയുന്നു. എന്നാല്‍ ഈ ഉഗ്രസ്ഫോടന ശബ്ദങ്ങള്‍ കുട്ടികളെ കൊടുംഭീതിയിലാഴ്ത്തുകയാണ്- അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക ജനത ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഞഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവന് ഇസ്റാഈലിന്റെ കിരാത കരങ്ങളില്‍ രക്ഷിക്കമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്- അവര്‍ പറഞ്ഞു നിര്‍ത്തുന്നു.
ഇതുവരെ ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ 5,087 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതില്‍ 2,000ത്തിലേറെ പേരും കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."