HOME
DETAILS
MAL
ഒമാനിൽ നാലു ദിവസത്തേക്ക് കൂടി കാറ്റും മഴയും തുടരും
backup
October 24 2023 | 17:10 PM
മസ്കത്ത്: പുതിയതായി രൂപപ്പെട്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ കാലാവസ്ഥയെ ബാധിക്കുന്നത് കൊണ്ട് ഒമാനിൽ നാല് ദിവസത്തേക്ക് കൂടി കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി. 26 മുതൽ 28 വരെ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തേജ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള ശക്തമായ മഴ രാത്രി വരെ നീളും. യെമനിൽ അൽ മഹ്‍റയിൽ കരതൊട്ട തേജ് ചുഴലിക്കാറ്റ്മിക്കയിടങ്ങളിലും വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും ഇടയാക്കി. ഒമാനിന്റെ ചില ഭാഗങ്ങളും മണ്ണിടിച്ചിലുണ്ടാവുകയും, റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: rain forecast in oman for four days
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."