HOME
DETAILS

ഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍ ?

  
Web Desk
March 24 2024 | 10:03 AM

ipl final match is set to play in chennai

പുതിയ ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 22നാണ് ആരംഭിച്ചത്. രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തെ മത്സരക്രമം മാത്രമാണ് ബിസിസിഐ അറിയിച്ചത്. ഇപ്പോഴിതാ ഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍ നടക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫൈനലിന്  അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന അഭ്യൂഹങ്ങള്‍.

എന്നാല്‍ ഇത്തവണ ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ അഹമ്മദാബാദിനു നല്‍കി ഫൈനല്‍  ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിലേക്ക് മാറ്റുകയാണ്. 
നിലവിലെ ചാമ്പ്യന്‍മാരുടെ ഹോം ഗ്രൗണ്ടില്‍ ഉദ്ഘാടന മത്സരവും ഫൈനലും നടത്തുക എന്ന അലിഖിത നിയമമാണ് ഇത്തവണ പാലിക്കുന്നത്. അങ്ങനെയെങ്കില്‍ ചെന്നൈ ഫൈനലില്‍ എത്തിയാല്‍ സ്വന്തം ഹോംഗ്രൗണ്ടില്‍ തന്നെ ധോണിക്ക് അവസാന മത്സരം കളിക്കാം. ആരാധകര്‍ കാത്തിരിക്കുന്നതും അതിനാണ്.

പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെയും പ്ലേഓഫ് മത്സരങ്ങളുടെയും കാര്യത്തില്‍ ഉടനേയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. ജൂണ്‍ ഒന്നു മുതല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ അതിനുമുന്‍പ് മതിയായ വിശ്രമം താരങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇതുകൂടെ പരിഗണിച്ചാവും രണ്ടാംഘട്ട മത്സരങ്ങള്‍ ക്രമീകരിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

Kerala
  •  2 months ago
No Image

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

Kerala
  •  2 months ago
No Image

ജമ്മു കശ്മിർ: ഉമർ അബ്ദുല്ല അധികാരമേറ്റു

National
  •  2 months ago
No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago
No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago