എബിവിപി പരിപാടിയില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ഥിക്ക് മര്‍ദനം; ജനനേന്ദ്രിയത്തില്‍ ചവിട്ടി; നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി
എബിവിപി പരിപാടിയില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ഥിക്ക് മര്‍ദനം; ജനനേന്ദ്രിയത്തില്‍ ചവിട്ടി; നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരം ധനുവെച്ചപുരം കോളജില്‍ വിദ്യാര്‍ത്ഥിക്ക് നേരെ എ ബി വി പി പ്രവര്‍ത്തകരുടെ ക്രൂരം മര്‍ദ്ദനമെന്ന് പരാതി. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടിയെന്നാണ് പരാതി. എ ബി വി പിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തത് ആണ് വിദ്യാര്‍ത്ഥിക്ക് നേരെ നടന്ന മര്‍ദ്ദനത്തിന് കാരണം.
ഒന്നാം വര്‍ഷ എക്കോണമിക്‌സ് ഡിഗ്രി വിദ്യാര്‍ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസില്‍ വരാത്തതിനാല്‍ പിറ്റേദിവസം സീനിയര്‍ വിദ്യാര്‍ഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വാട്‌സാപ്പിലൂടെ അറിയിച്ചു. എന്നാല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ചില്ലെന്ന് പറഞ്ഞാണ് നീരജിനെ നാലംഗസഘം കൂട്ടം ചേര്‍ന്നുമര്‍ദിച്ചത്.
ബലമായി ഗ്രൗണ്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം ക്രുരമായി മര്‍ദിക്കുകയായിരുന്നെന്ന് നീരജ് പറഞ്ഞു. എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തിതിനെ തുടര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു. അവര്‍ തന്റെ ഫോണും ബാഗുംപിടിച്ച് വാങ്ങി. വിവസ്ത്രനക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരാതിയില്‍ കേസ് എടുത്ത പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."