യമനില്‍ നിന്നുള്ള ആക്രമണത്തില്‍ സഊദിയിലെ വൈദുത സ്റ്റേഷന് കത്തി നശിച്ചു
റിയാദ്: യമനില്‍ നിന്നുള്ള ആക്രമണത്തില്‍ അതിര്‍ത്തി പ്രദേശത്തെ വൈത്യുത നിലയത്തിലെ റിലേ സ്റ്റേഷന് തീപിടിച്ചു. യമനില്‍ നിന്നുള്ള റോക്കറ്റാക്രമണത്തില്‍ സ്റ്റേഷന് പൂര്‍ണ്ണമായും കത്തി നശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമായതായും നജ്റാന് സിവില്‍ ഡിഫന്‍സ് അതോറിറ്റിയെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
തീപിടുത്തത്തില്‍ തകര്‍ന്ന സ്റ്റേഷന് പഴയ നിലയിലാക്കാന്‍ ത്വരിത ഗതിയിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതെ സമയം സഊദിയിലെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ എണ്ണ കമ്പനിക്ക് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി നേരത്തെ യമനിലെ അല്‍ മസീറ ടെലിവിഷനും ഇറാന് പ്രസ് ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തങ്ങളുടെ രാജ്യത്തെ മുഴുവന്‍ എണ്ണ ശാലകളും സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനം തുടരുന്നുണ്ടെന്നു സഊദി അരാംകോ വ്യക്തമാക്കി. അമേരിക്കയടക്കം അന്താരാഷ്ട്ര നേതാക്കള്‍ സഊദിയില്‍ യമനിലെ സമാധാന പൂര്‍ണ്ണമായ കാര്യങ്ങള്‍ക്ക് നേതൃത്വത്തെ നല്കി ചര്‍ച്ച ചെയ്യാന്‍ സഊദിയില്‍ ഉള്ള അവസരത്തില്‍ തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."