HOME
DETAILS

കൊവിഡ് ഉച്ചിയിലെത്തിയിരിക്കെ നിപായും മുന്‍പരിചയത്തില്‍ നേരിടാന്‍ ആരോഗ്യവകുപ്പ്

  
backup
September 06 2021 | 04:09 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആദ്യം എബോള, പിന്നെ നിപാ, തുടര്‍ന്ന് കൊവിഡ്, വീണ്ടും കൊവിഡ്, ഇതിനിടെ രണ്ട് മഹാപ്രളയം..! ഇവയുയര്‍ത്തിയ കെടുതികള്‍ അതീജിവിച്ചുവരുന്നതിനിടെയാണ് കേരളത്തില്‍ വീണ്ടും നിപാ സ്ഥിരീകരിച്ചത്. കേരളത്തില്‍ കൊവിഡ് അതിന്റെ ഉച്ചിയിലെത്തിനില്‍ക്കെയാണ് ഇപ്പോള്‍ വീണ്ടും നിപാ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരാഴ്ചയായി ഇന്ത്യയിലാകെ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ 60- 70 ശതമാനവും കേരളത്തില്‍ നിന്നാണ്. ഇതിനിടെയാണ് പൊടുന്നനെ നിപാമരണമുണ്ടാകുന്നതും രണ്ട് ആരോഗ്യപ്രവര്‍ത്തകരില്‍ നിപാലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തത്. ഇതോടെ ആദ്യഘട്ടത്തില്‍ നിപായെ നേരിട്ട പരിചയത്തിന്റെ വെളിച്ചത്തില്‍ ഈഘട്ടത്തെയും നേരിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കൊവിഡ് വ്യാപനത്തിനിടെ കേരളത്തില്‍ നിപാമരണവും റിപ്പോര്‍ട്ട് ചെയ്തത് വലിയ പ്രാധാന്യത്തോടെയാണ് ഇന്നലെ വിവിധ ദേശീയമാധ്യമങ്ങളും നോക്കിക്കണ്ടത്.
സമീപവര്‍ഷങ്ങളിലായി വിവിധ മഹാമാരികളാണ് കേരളത്തിലെത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ എബോള 2014ലെത്തി. വലിയ ഭീഷണിയില്ലാതെ കേരളം അതിനെ നേരിട്ടു. തുടര്‍ന്നാണ് നിപാ എത്തിയത്. നിപായെ നേരിട്ട കേരളത്തിന്റെ നടപടി രാജ്യാന്തരതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇതിന്റെ അലയൊലി അടങ്ങുന്നതിനിടെയാണ് കൊവിഡ് പിടിമുറുക്കിയത്. രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ചൈനയില്‍ നിന്നെത്തിയ യുവതിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ രണ്ട് മഹാപ്രളയങ്ങളെയും കേരളം അതിജീവിച്ചു. കൊവിഡ് വ്യാപനത്തോടൊപ്പം സംസ്ഥാനത്ത് അവിടെയിവിടെയായി ബ്ലാക്ക്, വൈറ്റ് ഫംഗസുകളും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അപകടകരമായ തോതില്‍ വ്യാപിച്ചില്ല.
ലക്ഷണങ്ങളുള്ളവര്‍ക്ക് മികച്ച ചികിത്സ ഒരുക്കിയും സമ്പര്‍ക്കത്തിലായവരെ മൂന്നാഴ്ച ഹോം ക്വാറന്റൈനില്‍ ആക്കിയുമാണ് ആദ്യ നിപാവ്യാപനത്തെ കേരളം നേരിട്ടത്. 2018 ജൂണില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 3,000 ഓളം പേരെയാണ് ഇത്തരത്തില്‍ ക്വാറന്റൈനില്‍ ആക്കിയത്. ഇതേരീതി ഈ ഘട്ടത്തിലും നടപ്പാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേരളത്തിലെ മുഴുവന്‍ സംവിധാനവും നിപയ്‌ക്കെതിരേ നീക്കിവച്ച 2018ലെ സാഹചര്യമല്ല കൊവിഡ് വ്യാപനം രൂക്ഷമായ ഇപ്പോഴുള്ളതെന്ന ചിന്ത സര്‍ക്കാരിനെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അകമഴിഞ്ഞ സഹകരണം സംസ്ഥാനത്തിന് അത്യാവശ്യമാണ്. കോഴിക്കോട്ടുള്ള ആരോഗ്യമന്ത്രി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷമാവും കൂടുതല്‍ പ്രഖ്യാപനമുണ്ടാവുക. എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനാല്‍ കേന്ദ്രവുമായും കൂടിയാലോചന നടത്തും. ശേഷം ഇതുസംബന്ധിച്ച് വിശദമായ കര്‍മപദ്ധതി തയാറാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago