HOME
DETAILS
MAL
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വീണ്ടും അപ്രഖ്യാപിത യാത്രാ വിലക്ക്
backup
September 07 2021 | 16:09 PM
ബംലളൂരു : കേരളത്തില്‍ നിന്നുള്ളവര്‍ തല്‍ക്കാലം കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.അഭ്യര്‍ഥനാ രൂപത്തിലാണ് പുറത്ത് വന്നതെങ്കിലും ഫലത്തില്‍ നിര്‍ദേശം അപ്രഖ്യാപിത യാത്രാവിലക്കായി മാറും. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും കേരളത്തില്‍ നിന്നെത്തിയ തൊഴിലാളികളിലും വിദ്യാര്‍ഥികളിലും നടത്തിയ കൊവിഡ് പരിശോധനയില്‍ സ്ഥിരീകരണ നിരക്ക് ഉയര്‍ന്നതാണ് വിലക്കിന് കാരണമായി കര്‍ണാടക ആരോഗ്യ വകുപ്പിറക്കിയ വാര്‍ത്താക്കുറപ്പില്‍ പറയുന്നത്.നിലവില്‍ കേരളത്തിലുള്ള വിദ്യാര്‍ഥികളും തൊഴിലാളികളും ഒക്ടോബര്‍ അവസാനം വരെ മടക്കയാത്ര ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ വേണമെന്ന് നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യവസായ ശാലകള്‍ തുടങ്ങിയവയോട് കര്‍ണാടക ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."