HOME
DETAILS

നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കും വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

  
backup
November 27, 2022 | 3:38 AM

kerala-vozhinjam-strke-kerala-goverment-123-2022

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. നിലപാട് ഹൈക്കോടതിയെ അറിയിക്കും. ഇതോടെ സമരക്കാരില്‍ നിന്ന് ഈടാക്കാമെന്ന നിര്‍മാണ കമ്പനി വിസിലിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലത്തീന്‍ അതിരൂപത. ഇന്ന് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുകയും തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്യും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചറിയണമെന്നും സമരസമിതി പറഞ്ഞു.

എന്നാല്‍ വിഴിഞ്ഞത്ത് ചിലര്‍ മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. രാജ്യശ്രദ്ധ പിടിച്ചുപറ്റാനാണ് വിഴിഞ്ഞം സമരസമിതി ശ്രമിക്കുന്നത്. രണ്ടു ദിവസമായി സമരക്കാരുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറി ശ്രമിച്ചുവരികയാണെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.

വിഴിഞ്ഞത് ഇന്നലെയും സംഘര്‍ഷാവസ്ഥയുണ്ടായി. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങളുണ്ട് 

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago