HOME
DETAILS

മലപ്പുറത്തുകാരന്‍ ഇഹ്‌സാനുല്‍ ഇഹ്തിസാമിന് ആറു കോടിയുടെ ഷിക്കാഗോ യൂനിവേഴ്‌സിറ്റി ഫെലോഷിപ്പ്

  
backup
September 08 2021 | 04:09 AM

kerala-6-crore-chicago-university-fellowship-for-a-native-of-thrikkalangode-malappuram

മഞ്ചേരി: മലപ്പുറത്തുകാരന്‍ ഇഹ്‌സാനുല്‍ ഇഹ്തിസാമിന് ആറു കോടിയുടെ ഫെലോഷിപ്പ്. മലപ്പുറം തൃക്കലങ്ങോട് ഹാജിയാര്‍പടി സ്വദേശിയായ ഇഹ്തിസാം അമേരിക്കയിലെ ഷിക്കാഗൊ യൂനിവേഴ്‌സിറ്റിയുടെ പി.എച്ച്.ഡി ഫെലോഷിപ്പിനാണ് അര്‍ഹനായിരിക്കുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ അധ്യാപനം നടത്തിയിരുന്ന ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യന്‍ ലാംഗ്വേജസ് ആന്‍ഡ് സിവിലൈസേഷന്‍ വകുപ്പിലാണ് ഈ 24കാരന് പ്രവേശനം ലഭിച്ചിരിക്കുന്നത്.

പൂര്‍വാധുനിക ഇന്ത്യന്‍ മഹാസമുദ്ര ചരിത്രത്തില്‍ മലബാറിലെ സൂഫി ഗ്രന്ഥങ്ങളുടെയും ശബ്ദങ്ങളുടെയും ഇടപാടുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഗ്രാന്റ്.

ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. എം.എസ്.എഫ് ഡല്‍ഹി മുന്‍ വൈസ് പ്രസിഡന്റായിരുന്നു.

ഹാജിയാര്‍പടി ചപ്പങ്ങന്‍ സുലൈമാന്‍-സുഹ്‌റ ദമ്പതികളുടെ മകനാണ്. ഷബീബ്, റനീം എന്നിവര്‍ സഹോദരങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."