HOME
DETAILS

നിയമവിരുദ്ധം, രാഷ്ട്രീയ പ്രേരിതം; ഇ.ഡി നോട്ടിസ് ഉടന്‍ പിന്‍വലിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

  
backup
November 02, 2023 | 4:47 AM

arvind-kejriwal-may-skip-probe-agency-summons

നിയമവിരുദ്ധം, രാഷ്ട്രീയ പ്രേരിതം; ഇ.ഡി നോട്ടിസ് ഉടന്‍ പിന്‍വലിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയകേസില്‍ ഇ.ഡി നല്‍കിയ സമന്‍സ് രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നോട്ടിസ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി ഇ.ഡിക്ക് കത്തയച്ചു.

ഇ.ഡി നോട്ടിസ് നിയമവിരുദ്ധമാണ്. രാഷ്ട്രീയ പ്രേരിതമാണ്. അത് ബി.ജെ.പിയുടെ നിര്‍ദ്ദേശപ്രകാരം അയച്ചതാണ്- കെജ്‌രിവാള്‍ കത്തില്‍ പറയുന്നു. നാല് സംസ്ഥാനങ്ങളില്‍ താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നില്ലെന്ന് ഉറപ്പാക്കാനാണ് നോട്ടിസ് നല്‍കിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ബി.ജെ.പി നീക്കമെന്ന് ആംആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു.

ഇതോടെ ഇ.ഡി ഓഫിസില്‍ ഇന്ന് ചോദ്യം ചെയ്യലിനായി കെജ്‌രിവാള്‍ ഹാജരായേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മധ്യപ്രദേശില്‍ ഇന്ന് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുണ്ട്. കെജ്‌രിവാള്‍ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവുമോ അതോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമോയെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

തലസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ആരോപിക്കുന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ വിളിച്ച സാഹചര്യത്തിലാണിത്. കെജ്‌രിവാളിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നതായി ഡല്‍ഹി മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആപിനെ തകര്‍ക്കാന്‍ ഇ.ഡിയെ ചട്ടുകമാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഡമസ്കസിൽ സ്ഫോടനം; മാക്രോൺ സുരക്ഷിതൻ

International
  •  21 days ago
No Image

യുഎഇ സന്ദർശിക്കുന്നവർക്ക് ഇനി സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നേടാം; എമിറേറ്റ്‌സ് ഐഡി ഇല്ലാതെ എങ്ങനെ യുഎഇ പാസ് സ്വന്തമാക്കാം?

uae
  •  21 days ago
No Image

വയനാട് മണ്ണിടിച്ചില്‍: ദുഃഖകരമായ സംഭവമെന്ന് സുരേഷ് ഗോപി; അപകടത്തിന്റെ വീഴ്ച കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം

Kerala
  •  21 days ago
No Image

പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരുക്ക്; അപകടം യാത്രക്കാര്‍ നിറഞ്ഞ ബസില്‍

Kerala
  •  21 days ago
No Image

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ; ഒമാൻ ഈ വർഷത്തെ വിശിഷ്ടാതിഥി

uae
  •  21 days ago
No Image

മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പാലം കടന്ന് കുതിച്ചെത്തുന്ന മണ്ണും വെള്ളവും, ലക്ഷ്യം തേടിയെത്തുന്ന മനുഷ്യരും

Kerala
  •  21 days ago
No Image

യുഎഇ സ്വകാര്യ ട്യൂട്ടർ പെർമിറ്റ്: ആർക്കൊക്കെ അപേക്ഷിക്കാം? എന്തൊക്കെ രേഖകൾ വേണം?

uae
  •  21 days ago
No Image

വയനാട് മണ്ണിടിച്ചില്‍: തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; രണ്ടു മരണം, നിരവധി പേരെ കാണാതായി

Kerala
  •  21 days ago
No Image

'ഭീഷണി തുടര്‍ന്നാല്‍ ഇനി ചര്‍ച്ചകളുണ്ടാവില്ല' ട്രംപിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  21 days ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രി

Kerala
  •  21 days ago