HOME
DETAILS

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സ് പഠിക്കാം; ശമ്പളം ലക്ഷങ്ങള്‍ ; ഒരു വര്‍ഷത്തെ കോഴ്‌സ് മാത്രം

  
Web Desk
November 02 2023 | 05:11 AM

marine-engineering-course-in-cochin-shipyard

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സ് പഠിക്കാം; ശമ്പളം ലക്ഷങ്ങള്‍ ; ഒരു വര്‍ഷത്തെ കോഴ്‌സ് മാത്രം

ലോകത്താകമാനം വമ്പിച്ച ജോലി സാധ്യതയുള്ള കോഴ്‌സാണ് മറൈന്‍ എഞ്ചിനീയറിങ്. ഉയര്‍ന്ന ശമ്പളവും, മെച്ചപ്പട്ട തൊഴില്‍ സാഹചര്യവുമാണ് മറൈന്‍ എഞ്ചിനീയറിങ്ങിന്റെ പ്രത്യേകത. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങള്‍ മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ തന്നെ അതും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തില്‍ മറൈന്‍ എഞ്ചിനീയറിങ് പഠിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്നത്. അതെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാനാവും. വാണിജ്യ കപ്പലുകളില്‍ മറൈന്‍ എഞ്ചിനീയറാവാന്‍ അവസരമൊരുക്കുന്ന 12 മാസത്തെ ജി.എം.ഇ (ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിങ്) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോം കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ഓണ്‍ലൈന്‍ വഴി അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം നിര്‍ദിഷ്ട രേഖകളുടേയടക്ക് ഹാര്‍ഡ് കോപ്പികള്‍ സ്പീഡ് പോസ്റ്റില്‍ എത്തിക്കണം. ജനുവരി ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. ആകെ 114 സീറ്റുകളാണുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോണ്‍സര്‍ ചെയ്‌തോ അല്ലാതെയോ കോഴ്‌സുകളില്‍ പ്രവേശേനം നേടാന്‍ സാധിക്കും.

യോഗ്യത
മെക്കാനിക്കല്‍/ മെക്കാനിക്കല്‍ സ്ട്രീം/ നേവല്‍ ആര്‍ക്കിടെക്ച്ചര്‍ സ്ട്രീം/ മറൈന്‍ എഞ്ചനീയറിങ് എന്നീ വിഷയങ്ങൡ 50 ശതമാനത്തില്‍ കുറയാത്ത ബിരുദം.

പത്തിലോ, പ്ലസ് ടുവിനോ ഇംഗ്ലീഷ് ഭാഷയില്‍ 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വേണം.

മികച്ച ആരോഗ്യം നിര്‍ബന്ധമാണ്. 157 സെ.മീ ഉയരവും, അനുയോജ്യമായ തൂക്കവും, നെഞ്ചളവും നിര്‍ബന്ധമാണ്. വര്‍ണാന്ധത ഉണ്ടായിരിക്കരുത്.

കടല്‍ ജോലിക്കുള്ള മാനസിക ശേഷി വിലയിരുത്തുന്ന എം.എം.പി.എ ടെസ്റ്റില്‍ യോഗ്യത തെളിയിക്കണം.

2024 ജനുവരി 1ന് 24 വയസ് കഴിയാത്തവര്‍ക്കും, ബി.ടെകിന് 60 മാര്‍ക്കുള്ളവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പില്‍ മുന്‍ഗണന ലഭിക്കും.

ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനായി വെബ്‌സൈറ്റിലെ maritime health branch എന്ന ലിങ്ക് നോക്കുക. മാത്രമല്ല അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.

കോഴ്‌സ് ഫീ, മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് 8129823739, ഇമെയില്‍ : [email protected] എന്നിവ സന്ദര്‍ശിക്കുക. വെബ്‌സൈറ്റ് : www.cochinshipyard.com, www.cslmeti.in സന്ദര്‍ശിക്കുക.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  6 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  6 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  6 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  6 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  6 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  6 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  6 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  6 days ago