HOME
DETAILS

'ഇന്‍ഡ്യ'യില്‍ കാര്യമായ പുരോഗതിയൊന്നുമില്ല, 2024 ലോക്‌സഭയിലല്ല, നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് താല്‍പര്യം' വിമര്‍ശനവുമായി നിതീഷ് കുമാര്‍

  
backup
November 02, 2023 | 10:07 AM

not-much-progress-in-india-congress-more-interested-in-nitish-kumar

'ഇന്‍ഡ്യ'യില്‍ കാര്യമായ പുരോഗതിയൊന്നുമില്ല, 2024 ലോക്‌സഭയിലല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് താല്‍പര്യം' വിമര്‍ശനവുമായി നിതീഷ് കുമാര്‍

പട്‌ന: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നുചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡ്യ സഖ്യത്തില്‍ കാര്യമായ പുരോഗതിയൊന്നുമില്ലെന്നും ഏതാണ്ട് സ്തംഭിച്ച നിലയിലാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വേണ്ട രീതിയില്‍ തയാറെടുപ്പ് നടത്തുന്നില്ലെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. പട്‌നയില്‍ സി.പി.എം റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പരാമര്‍ശം. സഖ്യത്തിലെ ഏറ്റവും വലിയ ഗ്രൂപ്പായ കോണ്‍ഗ്രസിന് നായക സ്ഥാനം നല്‍കിയതിനാലാണത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് കൂടുതല്‍ താല്‍പര്യമെന്ന് തോന്നുന്നുവെന്നും നിതീഷ് കുമാര്‍ തുറന്നടിച്ചു. അതിനാല്‍ ഈ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷമേ കോണ്‍ഗ്രസ് ഇനി ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം വിളിക്കാന്‍ സാധ്യതയുള്ളൂ- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ ഒന്നു വരെ മുംബൈയിലാണ് ഇന്‍ഡ്യ സഖ്യം ഏറ്റവും ഒടുവില്‍ സമ്മേളിച്ചത്. അതിനു ശേഷം കൂടിച്ചേരലുകളെ കുറിച്ച് പ്രഖ്യാപനങ്ങളോ ചര്‍ച്ചകളോ ഉണ്ടായില്ല. ഡല്‍ഹിയിലായിരിക്കും അടുത്ത യോഗം എന്ന് ഊഹങ്ങള്‍ പ്രചരിച്ചെങ്കിലും പ്രഖ്യാപനമുണ്ടായില്ല.

ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് നിതീഷ് കുമാര്‍. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ മുന്‍കൈ എടുത്തതും അദ്ദേഹമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  9 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  9 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  9 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  9 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  10 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  10 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  10 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  10 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  10 days ago