സ്പാനിഷ് ഭക്ഷണത്തിന്റെ രുചി മേളയൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്സ്; ബെസ്റ്റ് ഓഫ് സ്പെയിനിൽ 2000-ലധികം ഉൽപ്പന്നങ്ങൾ
സ്പാനിഷ് ഭക്ഷണത്തിന്റെ രുചി മേളയൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്സ്; ബെസ്റ്റ് ഓഫ് സ്പെയിനിൽ 2000-ലധികം ഉൽപ്പന്നങ്ങൾ
അബുദാബി: സ്പാനിഷ് ഫുഡ് ഫിയസ്റ്റയുമായി യുഎഇ ലുലു ഹൈപ്പർ മാർക്കറ്റ്സ്. 'ബെസ്റ്റ് ഓഫ് സ്പെയിൻ' എന്ന പേരിലുള്ള ഫെസ്റ്റിവലിനാണ് ലുലു തുടക്കമിട്ടത്. മികച്ച സ്പാനിഷ് ഉൽപ്പന്നങ്ങൾ, ഭക്ഷണ വിഭവങ്ങൾ എന്നിവയിലൂടെ സ്പാനിഷ് സംസ്കാരത്തിന്റെ ഒരു പ്രദർശനമാണ് ഒരുക്കുന്നത്. ലുലു ഷോപ്പർമാർക്ക് സ്‌പെയിനിൽ നിന്നുള്ള 2000-ലധികം ഉൽപ്പന്നങ്ങൾ വാങ്ങുകയും വൈവിധ്യം നിറഞ്ഞ സ്പാനിഷ് രുചി പരീക്ഷിക്കുകയും ചെയ്യാം.
ലോകത്തിലെ ഏറ്റവും വലിയ ഒലിവ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് സ്പെയിൻ. വിലയേറിയ സ്പാനിഷ് കുങ്കുമപ്പൂവ് ഏറെ പ്രസിദ്ധമാണ്. പ്രീമിയം ബിസ്‌ക്കറ്റുകൾ, ചോക്ലേറ്റുകൾ, കേക്കുകൾ, ക്രിസ്‌പ്‌സ്, ഒലിവ് ഓയിൽ, ഒലിവ്, ബേക്കറി ഉൽപ്പന്നങ്ങൾ, പാസ്ത, സോസുകൾ, പഴങ്ങളും പച്ചക്കറികളും, ഭക്ഷ്യേതര ഉൽപ്പന്നങ്ങളും തുടങ്ങി രണ്ടായിരത്തിലധികം സ്പാനിഷ് ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.
അബുദാബി വേൾഡ് ട്രേഡ് സെന്ററിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം യുഎഇയിലെ സ്പാനിഷ് അംബാസഡർ നിർവഹിച്ചു. ലുലു സംരംഭത്തെ സ്പാനിഷ് എംബസി പിന്തുണയ്ക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ലുലുവിന് ആശംസകൾ നേരുകയും ചെയ്തു.
പരമ്പരാഗത സ്പാനിഷ് സ്മാരകങ്ങളുടെ ആകർഷകമായ പകർപ്പുകളും സ്പാനിഷ് ഉൽപ്പന്നങ്ങളുടെയും സ്പാനിഷ് തീമുകൾ പ്രതിഫലിപ്പിക്കുന്ന അലങ്കാരങ്ങളുടെയും പ്രദർശനങ്ങൾ ഉദ്ഘാടനത്തെ സജീവമാക്കി. വർണ്ണാഭമായതും അതുല്യവുമായ സ്പാനിഷ് സംസ്കാരത്തെക്കുറിച്ച് സന്ദർശകർക്ക് ഉൾക്കാഴ്ച നൽകിക്കൊണ്ട് സജീവമായ ഫ്ലമെൻകോ നൃത്തങ്ങളും സ്പാനിഷ് ഗിറ്റാർ സംഗീതവും ഉണ്ടായിരുന്നു. രുചികരമായ സ്പാനിഷ് സ്ട്രീറ്റ് ഫുഡ് വിൽക്കുന്ന ഫുഡ് സ്റ്റാളുകളും, വ്യത്യസ്ത സ്പാനിഷ് വിഭവങ്ങൾ പരീക്ഷിക്കാവുന്ന സൗജന്യ ടേസ്റ്റിംഗ് സ്റ്റാളുകളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."