ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയെ ഇ.ഡി അറസ്റ്റ് ചെയ്തു
റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആരോഗ്യ പരിശോധന നടത്തുകയും കേന്ദ്ര സേനയുടെ അകമ്പടിയോടെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
ഈ കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ റെയ്ഡുകള്‍ക്ക് നടത്തി ഐ.എ.എസ് ഉദ്യോഗസ്ഥന് സമീര്‍ വിഷ്ണോയിയെയും മറ്റ് രണ്ട് പേരെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2020 ഫെബ്രുവരിയില്‍ സൗമ്യയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
ആദായനികുതി വകുപ്പിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഛത്തീസ്ഗഡില്‍ നിന്ന് കടത്തുന്ന ഓരോ ടണ്‍ കല്‍ക്കരിയില്‍ നിന്നും ടണ്ണിന് 25 രൂപ വീതം കമ്മീഷന് കൈപ്പറ്റിയെന്നാണ് ആരോപണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, ഇടനിലക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."