HOME
DETAILS
MAL
സ്വാശ്രയ പ്രവേശനം: കോടതി ഉത്തരവില്‍ അവ്യക്തതയെന്ന് മുഖ്യമന്ത്രി
backup
August 27 2016 | 11:08 AM
കൊച്ചി: സ്വാശ്രയ കോളജുകളിലേക്ക് മെഡിക്കല്‍- ഡെന്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ അവ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആവശ്യമെങ്കില്‍ വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സുപ്രിം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. മാനേജ്മെന്റുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നും പിന്നീട് തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."