HOME
DETAILS

ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം; ഭീതിയോടെ ജനങ്ങള്‍

  
backup
August 27 2016 | 18:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d-3


ആലപ്പുഴ: ജില്ലയെ ഭീതിയിലാക്കി വീണ്ടും ഡെങ്കിപ്പനി മരണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെങ്കിലും ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല.
ആറുമാസമായി ജില്ലയില്‍ വിവിധ തരം പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡ് കൈതവളപ്പില്‍ രാമചന്ദ്രന്റെ മകന്‍ ബിജില്‍ രാജ്(26) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധയെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജില്‍ രാജിനെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരണം സഭവിക്കുകയായിരുന്നു. ഞായറാഴ്ച ബിജിലിന്റെ വിവാഹ നിശ്ചയം നടക്കാനിരിക്കുകയായിരുന്നു.
അതേ സമയം വീണ്ടും ജില്ലയില്‍ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൊതുകുകൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുഹമ്മ കഞ്ഞിക്കുഴി പ്രദേശത്ത് പ്രത്യേകമായി ഫോഗിങും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്‌പ്രേയിങും നടത്തി.
ആരോഗ്യവകുപ്പിലെ ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പു പദ്ധതിയിലുള്ളവരെയും ഉള്‍പ്പെടുത്തി ജനപ്രതിനിധികളുടെ സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. കൊതുകിന്റെ ഉറവിടങ്ങള്‍, പാഴ്‌വസ്തുക്കള്‍, പ്ലാസിക്ക് ഇവ ശേഖരിച്ച് നീക്കം ചെയ്തിട്ടുണ്ട്.
പൊതുസ്ഥലങ്ങള്‍, ഉപയോഗശൂന്യമായ സ്ഥലങ്ങള്‍, ആങ്കോലച്ചെടി ഉപയോഗിച്ച് വേലി കെട്ടിയിട്ടുള്ളവ, കൂടാതെ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് വേലി കെട്ടിയിട്ടുള്ളവ, മുളം കുറ്റികള്‍ തുടങ്ങിയ സ്ഥിരമായ വസ്തുക്കളിലാണ് കൂത്താടി കൂടുതലായി കണ്ടുവരുന്നത്. ഇവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ധാരാളം കുളങ്ങള്‍ ഉപയോഗശൂന്യമായിട്ടുള്ളവയില്‍ പ്ലാസ്റ്റിക്ക് കുപ്പിയും മറ്റ് പാഴ്‌വസ്തുക്കളും നിറഞ്ഞു കിടക്കുന്നതിനാല്‍ കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു. കഞ്ഞിക്കുഴി പ്രദേശത്ത് 33 കുടുംബശ്രീയൂണിറ്റിലെ ആരോഗ്യദായക വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച നടത്തും.
ആലപ്പുഴ നഗരസഭയിലെ വാര്‍ഡുകളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 27 വരെ നടത്തി. 37428 കൊതുകിന്റെ ഉറവിടങ്ങള്‍ നീക്കം ചെയ്തു.
സക്കറിയാ ബസാര്‍, കരളകം, പഴവീട്, തിരുവമ്പാടി. തിരുമല, കളര്‍കോട്, ആലിശ്ശേരി, തത്തംപള്ളി, വലിയമരം, പുന്നമട, വഴിച്ചേരി, കൊറ്റംകുളങ്ങര, കിടങ്ങാമ്പറമ്പ്, എം.ഒ.വാര്‍ഡ്, സീവ്യൂ വാര്‍ഡ്, മുല്ലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിടങ്ങള്‍ നീക്കം ചെയ്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സിനു താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago