എമിഗ്രേഷന്‍ സേവനം തൃപ്തമാണോ, നിങ്ങള്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം
ദുബൈ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ), അഥവാ എമിഗ്രേഷന്‍ സേവനങ്ങളില്‍ ഉപയോക്താക്കള്‍ തൃപ്തരാണോ എന്നറിയാന്‍ സര്‍വേ സംഘടിപ്പിക്കുന്നു. കമ്യൂണിറ്റി ഹാപിനസ് സര്‍വേ 2023 എന്ന പേരില്‍ ഓണ്‍ലൈനിലൂടെയാണ് അഭിപ്രായം തേടുന്നത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷകരമായ സേവനങ്ങള്‍ നല്‍കുന്നതിന്റ ഭാഗമായാണീ ഉദ്യമം.
ഉപയോക്താക്കളുടെ ആവശ്യങ്ങളും വിസാ നടപടികളുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ അഭിപ്രായങ്ങള്‍ സര്‍വേയിലൂടെ സ്വരൂപിക്കും. ചോദ്യാവലിയിലൂടെ ഉപയോക്തൃ സംതൃപ്തി വിലയിരുത്തി കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ ഇത് വഴിയൊരുക്കുമെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.
ആളുകള്‍ക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്താനും അഭിപ്രായങ്ങള്‍ അറിയിക്കാനും ചോദ്യാവലിയില്‍ സൗകര്യമുണ്ട്. അറബിയിലും ഇംഗ്‌ളീഷിലും പ്രതികരണം അറിയിക്കാം.
ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടു പോകാന്‍ പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപയോക്താക്കളുമായി ബന്ധപ്പെടുന്നതെന്ന് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
ഓണ്‍ലൈണ്‍ ലിങ്കില്‍ പേരും മൊബൈല്‍ നമ്പറും നല്‍കിയാണ് ഉപയോക്താക്കള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക. സത്യസന്ധമായ അനുഭവങ്ങള്‍ ധൈര്യപൂര്‍വം ഓണ്‍ലൈന്‍ ലിങ്കിലൂടെ പങ്കു വെക്കാമെന്നും ജിഡിആര്‍എഫ്എ വ്യക്തമാക്കി.
സര്‍വേയില്‍ പങ്കെടുക്കാനുള്ള ലിങ്ക്:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."