'മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ല':ആവര്‍ത്തിച്ച് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: ബിഹാറിലെ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ല. മദ്യപിക്കുന്നവര്‍ മരിക്കും മദ്യപിക്കരുതെന്ന് ജനങ്ങളോട് അപേക്ഷിച്ചതാണ്. നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
https://twitter.com/ANI/status/1603660462377160705?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1603660462377160705%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fbihar-hooch-tragedy-no-compensation-to-those-who-died-from-drinking-nitish-kumar-2309938-2022-12-16
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്‍പിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മദ്യപിക്കുന്നവര്‍ മരിക്കും അതിന് നമുക്ക് മുന്‍പില്‍ തെളിവുകളുണ്ട്. ലോകത്ത് നടന്ന പല ഗവേഷണങ്ങളും മദ്യം വിഷമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."