HOME
DETAILS

ഹൈക്കോടതിയിലെ എ.എസ്.ജി നിയമനം: ആര്‍.എസ്.എസിനെ വെട്ടാന്‍ ബി.ജെ.പി

  
backup
September 21 2021 | 04:09 AM

5634563-2


സ്വന്തം ലേഖകന്‍
കൊച്ചി: ഹൈക്കോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നിയമനത്തില്‍ ആര്‍.എസ്.എസിനെ വെട്ടാന്‍ ബി.ജെ.പി നീക്കം തുടങ്ങി.
നിലവിലെ എ.എസ്.ജി പി. വിജയകുമാര്‍ ഈ ഡിസംബറില്‍ വിരമിക്കുകയാണ്. ഇദ്ദേഹം ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ശുപാര്‍ശയില്‍ നിയമിക്കപ്പെട്ടതാണ്. നിയമനകാര്യത്തില്‍ തര്‍ക്കമുണ്ടായപ്പോഴാണ് ആര്‍.എസ്.എസ് വിജയകുമാറിനെ ശുപാര്‍ശ ചെയ്തത്. വീണ്ടും എ.എസ്.ജി പോസ്റ്റില്‍ ഒഴിവു വരുമ്പോഴാണ് ആര്‍.എസ്.എസും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.
പാര്‍ട്ടി താല്‍പര്യങ്ങള്‍ അറിയുന്ന ഒരു വ്യക്തിക്കുതന്നെ എ.എസ്.ജി നിയമനം നല്‍കണമെന്നും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചുമാത്രമേ നിയമനം നടത്താവൂ എന്നും ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് പത്തു പേരുടെ പട്ടികയും കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.


അതേസമയം, മുമ്പ് നിയമിച്ചതുപോലെ പുതിയ എ.എസ്.ജിയെ കണ്ടെത്താന്‍ ആര്‍.എസ്.എസിനുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുമുണ്ട്. ഇക്കാര്യം അറിയാമായിരുന്നിട്ടും തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്രത്തെ സമീപിച്ചത് തെരഞ്ഞെടുപ്പിനു ശേഷം ആര്‍.എസ്.എസുമായി തുടരുന്ന അസ്വാരസ്യമാണ് വെളിവാക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകനായ ഡി.സി കൃഷ്ണന്‍, ലക്ഷദ്വീപ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. എസ്. മനു എന്നിവരാണ് ബി.ജെ.പി നല്‍കിയ പട്ടികയില്‍ മുന്നില്‍. കസ്റ്റംസ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. ശ്രീജിത്ത് പി.ആറും പട്ടികയിലുണ്ട്. ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ നോമിനികളും പട്ടികയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago