പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ അലോട്ട്‌മെന്റ്
പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ അലോട്ട്‌മെന്റ്
തിരുവനന്തപുരം• പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് 2023-24 വര്‍ഷത്തെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ പുതിയതായി കോളജ്,കോഴ്‌സ് ഓപ്ഷനുകള്‍ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ സമര്‍പ്പിക്കണം.മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും പുതിയ എന്‍.ഒ.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് 23ന് പ്രസിദ്ധീകരിക്കും.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/EK0q2bRDnfRKBUYvXziXob
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."