
ബഫർസോണിൽ സംഭവിച്ചത് സർക്കാർ വീഴ്ച്ചകൾ
വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖലയായി (ബഫർ സോൺ) നിശ്ചയിച്ച തീരുമാനത്തിൽ സർക്കാർ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന ആരോപണങ്ങൾക്ക് ദിനന്തോറും ശക്തിയേറിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളൊന്നും ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് ആശ്വാസം നൽകുന്നതല്ല. അടുത്ത മാസം സുപ്രിംകോടതി ബഫർസോൺ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. സർക്കാരിന്റെ പക്കലുള്ള ഉപഗ്രഹസർവേ വ്യാപകമായ ആക്ഷേപങ്ങൾക്കിടവരുത്തിയ സാഹചര്യത്തിൽ ഈ റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ചാൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഷേധം ആളിപ്പടർന്നേക്കാം.
ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ എന്നിവ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച്, എല്ലാ കെട്ടിടങ്ങളും നിർമാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രിംകോടതിയിൽ കൊടുക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. സുപ്രിംകോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ ഇൗ കാര്യങ്ങൾ ചെയ്യൽ അസാധ്യമാണ്. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതിയോട് കൂടുതൽ സമയം ചോദിക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന്റെ മുമ്പിലുള്ള ഏക പോംവഴി. ഇത് സംബന്ധിച്ച് സുപ്രിംകോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവികാര്യങ്ങൾ. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന അതീവ ഗുരുതരമായ ഒരു പ്രശ്‌നം സർക്കാർ, പ്രത്യേകിച്ച് വനം വകുപ്പ് ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തതിന്റെ അനന്തരഫലമാണിപ്പോൾ ഭരണകൂടം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പരിസ്ഥിതിലോല മേഖലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന എത്രയും വേഗം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി കൃത്യമായ സ്ഥല പരിശോധന നടത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസമിതിയും തീരുമാനിച്ചിട്ടുണ്ട്. തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ നിയോഗിച്ചത് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗാനന്തരമായിരുന്നില്ല. ഏക്കർകണക്കിന് കൃഷിസ്ഥലങ്ങളും കെട്ടിടങ്ങളും വീടുകളും നഷ്ടപ്പെടുന്നത് ഇല്ലാതാക്കാൻ നേരിട്ടുള്ള പരിശോധനക്ക് വളരെ മുമ്പ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. നാല് പ്രാവശ്യം യോഗം ചേർന്നതല്ലാതെ ഈ സമിതി നേരിട്ടുള്ള സ്ഥല പരിശോധന ഇതുവരെ നടത്തിയിട്ടില്ല. എപ്പോൾ നടത്തുമെന്നതിനെക്കുറിച്ചുള്ള ധാരണയും സമിതിക്ക് ഉണ്ടായിരുന്നില്ല.
ഗൂഗിൾ സഹായത്തോടെ വനം വകുപ്പ് തയാറാക്കിയ ഉപഗ്രഹ റിപ്പോർട്ടിനെതിരേ വ്യാപകമായി എതിർപ്പ് ഉണ്ടായതിനെ തുടർന്നായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ആ സമിതിയാണിപ്പോൾ കഴിഞ്ഞ ദിവസത്തെ യോഗാനന്തരം നേരിട്ടുള്ള റിപ്പോർട്ട് തയാറാക്കാൻ ഒരുങ്ങുന്നത്. സർക്കാർ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം തന്നെയാണിപ്പോഴത്തെ ഭയാശങ്കകൾക്കിടവരുത്തിയതെന്ന് ഇതിൽ നിന്നൊക്കെ വ്യക്തമാണ്.
ബഫർസോൺ വിഷയത്തിൽ തുടക്കം മുതൽ സർക്കാരിന വീഴ്ച്ചകളുണ്ടായതാണ് ഇപ്പോൾ നെട്ടോട്ടം ഓടേണ്ട അവസ്ഥയുണ്ടായത്. 2019ലെ മന്ത്രിസഭായോഗ തീരുമാനമായി ജനവാസമേഖലകളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ രൂപീകരിക്കണമെന്ന് ഉത്തരവിറക്കി സർക്കാർ. അതിന്റെ കോപ്പി കേന്ദ്ര സർക്കാരിനും സുപ്രിംകോടതിക്കും അയച്ചുകൊടുക്കുകയും ചെയ്തു. ഇവിടെ നിന്നാരംഭിക്കുന്നു സർക്കാരിന്റെ പാളിച്ചകൾ. വിവരങ്ങൾ ശേഖരിക്കാൻ ഉപഗ്രഹ സർവേ വേണമെന്നില്ല. എന്നിരിക്കെ, വനം വകുപ്പ് ഉപഗ്രഹ സർവേക്ക് ഏറ്റവും പഴഞ്ചൻ രീതി തുടരുന്ന ഏജൻസിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തി. സർവേ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് വന്ന് പത്ത് ദിവസം കഴിഞ്ഞാണ് വനം വകുപ്പ് വിഷയം ചർച്ച ചെയ്യാനൊരുങ്ങിയത്.
രാജ്യത്തെ എല്ലാ സംരക്ഷിത വനങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ കരുതൽ മേഖല കർശനമാക്കി 2022 ജൂൺ മൂന്നിനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കായി. കരുതൽ മേഖല ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് കുറവ് വരുത്തണമെന്നാണ് സംസ്ഥാന സർക്കാരുകളുടെ ആവശ്യമെങ്കിൽ അതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര എംപവേഡ് കമ്മിറ്റിയേയും വനം, പരിസ്ഥിതി മന്ത്രാലയത്തേയും സമീപിക്കാമെന്ന് സുപ്രിംകോടതി വിധിയിൽ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ ആരെയും സമീപിച്ചില്ല. കോടതി വിധി വന്നയുടനെ വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കരുതൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളുടെയും കൃഷിയിടങ്ങളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് സുപ്രിംകോടതിയെ സമീപിക്കാമായിരുന്നു. അതും ഉണ്ടായില്ല. ഇപ്പോൾ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകും വിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം ഭരണ പടിവാതിൽക്കൽ വന്ന് മുട്ടിയപ്പോഴാണ് സർക്കാരിന് ബോധോദയം ഉണ്ടായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതതല യോഗം ചേർന്നത് അതിനാലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ
Kerala
• 18 minutes ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 32 minutes ago
ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 7 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 8 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 8 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 8 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 8 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 9 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 9 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 9 hours ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 10 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 11 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 12 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 12 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 12 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 11 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 11 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 11 hours ago