ഇലക്ട്രിക്ക് എസ്.യു.വിയുമായി മാരുതി എത്തുന്നു;വരുന്നത് മാരുതി സുസുക്കി eVX
ഇന്ത്യന്‍ വാഹന വിപണിയില്‍ പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത ബ്രാന്‍ഡാണ് മാരുതി സുസുക്കി. ഇന്ത്യന്‍ മാര്‍ക്കറ്റിലെ അതികായന്‍മാരായ മാരുതി സുസുക്കി ഇപ്പോള്‍ ഇലക്ട്രിക്ക് കാര്‍ മാര്‍ക്കറ്റിലേക്കും തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.eVX എന്ന പേരിലാണ് തങ്ങളുടെ ആദ്യ ഇ.വി കാര്‍ മാരുതി പുറത്തിറക്കാനൊരുങ്ങുന്നത്. വൈകാതെ തന്നെ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന ഈ കാര്‍ പരീക്ഷണയോട്ടം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് മാത്രമായി ഒതുക്കാതെ ആഗോള ബ്രാന്‍ഡായി വാഹനത്തെ മാറ്റാനാണ് മാരുതിയുടെ പദ്ധതി. ഇതിന്റെ ഭാഗമെന്നോണം പ്രസ്തുത കാര്‍ പോളണ്ടിലും പരീക്ഷണയോട്ടം നടത്തിയെന്ന് വാഹന മേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്ന വിവിധ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.മാരുതി സുസുക്കി eVX ഇവി എസ്യുവി-കൂപ്പേ പോലെയുള്ള വിശാലമായ ഹാഞ്ചുകളുള്ള ബോഡിയുമായിട്ടാണ് വരുന്നത്. ഒരു സ്‌ക്വാറ്റ് സ്റ്റാന്‍സും വാഹനത്തിലുണ്ട്.
Maruti Suzuki’s latest concept car, the eVX is here. This concept will pave the way for the neXt generation of Maruti Suzuki electric vehicles.
— Maruti Suzuki (@Maruti_Corp) January 11, 2023
Know more: https://t.co/FY2fUpoo3w
#AutoExpo2023 #ImagineXt #ExpoVerse #ElectricCars #EV #MarutiSuzukiAtAutoExpo #MarutiSuzuki pic.twitter.com/IYHvCChKRH
Content Highlights:maruti suzuki evx ev will be launched soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."