HOME
DETAILS

നിലക്കാത്ത ബോംബ് വര്‍ഷം, നിരവധി മരണം; വെടിനിര്‍ത്തലിന്റെ തൊട്ടു മുമ്പുള്ള മണിക്കൂറുകളിലും നരനായാട്ടുമായി ഇസ്‌റാഈല്‍

  
backup
November 24, 2023 | 3:34 AM

more-israeli-raids-across-west-bank

നിലക്കാത്ത ബോംബ് വര്‍ഷം, നിരവധി മരണം; വെടിനിര്‍ത്തലിന്റെ തൊട്ടു മുമ്പുള്ള മണിക്കൂറുകളിലും നരനായാട്ടുമായി ഇസ്‌റാഈല്‍

ഗസ്സ: നിശ്ചയിച്ചത് പ്രകാരം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതിരുന്നതോടെ ഗസ്സയിലെങ്ങും അക്ഷരാര്‍ഥത്തില്‍ ഇസ്‌റാഈല്‍ നരനായാട്ടാണ്. നിലക്കാത്ത ബോംബ് വര്‍ഷവുമായാണ് കഴിഞ്ഞ രാവും പുലര്‍ന്നത്. ഒന്നര മാസത്തിലേറെ നീണ്ട ദുരിതത്തിനൊടുവില്‍ താല്‍ക്കാലികമെങ്കിലും ശാന്തമായൊരു പുലരി സ്വപ്്‌നം കണ്ടവര്‍ക്കു മേല്‍ നിലക്കാത്ത സ്‌ഫോടനപ്പെരുമഴ തന്നെയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്.

കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിലെ ശൈഖ് റദ് വാനില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ജബലിയ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടു. മധ്യഗസ്സയിലെ നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപിന് നേര്‍ക്കുണ്ടായ വ്യോമാക്രമണങ്ങളില്‍ അഞ്ചുപേരും മരിച്ചു. ഇസ്‌റാഈല്‍ തുടര്‍ച്ചയായി ലക്ഷ്യംവച്ചുവരുന്ന ഗസ്സയിലെ വലിയ അഭയാര്‍ഥി ക്യാംപായ ഖാന്‍യൂനിസില്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ 16 പേരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഇവിടെ ആക്രമണത്തിനിരയായവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

വടക്കന്‍ ഗസ്സയില്‍ അഭയാര്‍ഥികള്‍ക്ക് മാനുഷികസഹായങ്ങളുമായി പോവുകയായിരുന്ന റെഡ് ക്രോസ് ജീവനക്കാരനെ അധിനിവേശ സൈന്യം വെടിവച്ചുകൊലപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യാന്തരനിയമപ്രകാരം സംരക്ഷിതര്‍ ആണെങ്കിലും ഇത് ലംഘിച്ചാണ് തങ്ങളുടെ ജീവനക്കാരനെ സൈന്യം കൊലപ്പെടുത്തിയതെന്ന് റെഡ് ക്രോസ് പറഞ്ഞു.

വെടിനിര്‍ത്തല്‍ ഏതുസമയവും നിലവില്‍വരാനിരിക്കെ വെസ്റ്റ് ബാങ്കില്‍ ഇന്നലെ കൂട്ട അറസ്റ്റും നടന്നു. 90 പേരെയാണ് സൈന്യം അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയത്. ഒക്ടോബര്‍ ഏഴ് മുതല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍നിന്ന് അറസ്റ്റ്‌ചെയ്ത ഫലസ്തീനികളുടെ എണ്ണം 3,130 ആയി. ഗസ്സയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഇസ്‌റാഈല്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും വെസ്റ്റ് ബാങ്കില്‍ ആക്രമണവും സൈനികനടപടിയും അധിനിവേശ സൈന്യം തുടരുകയാണ്.
അതേസമയം, കരയാക്രമണം നടത്തുന്ന ഇസ്‌റാഈലി സൈനികര്‍ കനത്ത തിരിച്ചടിയും നേരിടുകയാണ്. കഴിഞ്ഞദിവസം 11 സൈനികവാഹനങ്ങള്‍ തകര്‍ത്തതായി ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.

പ്രാദേശികസമയം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ (ഇന്ത്യന്‍ സമയം രാവിലെ 10.30) ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വരികയെന്നാണ് ഉടമ്പടിയുടെ ഭാഗമായുള്ള തടവുകാരുടെ കൈമാറ്റം പ്രാദേശികസമയം വൈകീട്ട് നാലിനും ഉണ്ടാകുമെന്ന് മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളിയായ ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 13 ബന്ദികളെയാവും ഇന്ന് മോചിപ്പിക്കുക. മോചിപ്പിക്കാന്‍ തീരുമാനിച്ച 50 ബന്ദികളില്‍ ബാക്കിയുള്ളവരെ തുടര്‍ദിവസങ്ങളില്‍ വിട്ടയയ്ക്കും. 23 തായ ബന്ദികളെ കൂടി ഹമാസ് വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉപാധികളില്ലാതെയാണ് ഇവരെ വിട്ടയക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, മോചിതരാകുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം സംബന്ധിച്ച് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തതവരുത്തിയില്ല. നേരത്തെ 150 തടവുകാരെ മോചിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  a month ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  a month ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  a month ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  a month ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  a month ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  a month ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  a month ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  a month ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  a month ago