HOME
DETAILS

നിരന്തരം വിളിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുന്നു, 'ബൈജൂസി'നെതിരെ ദേശീയ ബാലാവകാശ കമ്മിഷനില്‍ പരാതി

  
backup
December 22, 2022 | 12:23 PM

complaint-against-byjusi-in-national-child-rights-commission-12345

ന്യൂഡല്‍ഹി: ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ രംഗത്ത്.
'കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ബൈജൂസ് നിരന്തരം വിളിക്കുകയും കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇതില്‍ നടപടിയെടുക്കുകയും, റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്യുമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്‌സുകള്‍ വിറ്റഴിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 23ന് ബൈജൂസ് സിഇഒ യോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ഡാറ്റാബേസ് വാങ്ങിയെന്ന അവകാശവാദം ബൈജൂസ് നിഷേധിച്ചു.

അതേ സമയം 'വിദ്യാര്‍ഥികളുടെ ഡാറ്റാബേസുകള്‍ വാങ്ങിയെന്ന ആരോപണം ബൈജൂസ് നിഷേധിച്ചു.
എന്നാല്‍ സെയില്‍സ് ടീം കോഴ്‌സുകള്‍ വാങ്ങുന്നതിനായി രക്ഷിതാക്കളെ പ്രലോഭിപ്പിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

സെയില്‍സ് ടീം കോഴ്‌സുകള്‍ വാങ്ങാന്‍ രക്ഷിതാക്കളെ പ്രലോഭിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ന്യൂസ് റിപ്പോര്‍ട്ട് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില ഉപഭോക്താക്കള്‍ ചൂഷണത്തിന് ഇരയാകുകയും കബളിപ്പിക്കപ്പെടുകയും അവരുടെ പണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി ബാലാകവകാശ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉപഭോക്താക്കളോട് ലോണ്‍ എടുത്ത് കോഴ്‌സുകള്‍ വാങ്ങാന്‍ ബൈജൂസ് നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എഡ്‌ടെക് പ്ലാറ്റ്‌ഫോമിനെതിരെ നിരവധി മാതാപിതാക്കളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ പരാതിയില്‍ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ കമ്പനിയിലെ കൂട്ടപിരിച്ചുവിടലും വാര്‍ത്തയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  8 hours ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  8 hours ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  9 hours ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  9 hours ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  9 hours ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  9 hours ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  9 hours ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  10 hours ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  10 hours ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  10 hours ago