അസം വെടിവയ്പില്‍ കൊല്ലപ്പെട്ടത് രണ്ട് പേര്; സംഘര്‍ഷം തുടരുന്നു
ധോല്‍പൂര്‍ (അസം): അസമിലെ ദറാജ് ജില്ലയിലെ ധോല്‍പൂര്‍ ഗൊരുഖുതി മേഖലയില്‍ കുടിയൊഴിപ്പിക്കലും തുടര്‍ന്നുണ്ടായ വെടിവയ്പും മൂലം സംഘര്‍ഷം തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കലിനിടെ രണ്ടുപേരെ പൊലിസ് വെടിവച്ചു കൊന്നിരുന്നു. ധോല്‍പൂര്‍ സ്വദേശി ഫാരിദ്, മുഈനുല്‍ ഹഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് സ്ഥിരീകരിച്ചു. സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതിക്കായി 2800 ഏക്കറോളം സ്ഥലമാണ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച നടന്ന കുടിയൊഴിപ്പിക്കലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയും പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. കൂടുതല്‍ സേനയെ സമീപ പ്രദേശമായ ബാലുവ ഘട്ടില്‍ വിന്യസിച്ചിട്ടുണ്ട്. ഇവിടെ പൊലിസും സി.ആര്.പി.എഫും താല്‍ക്കാലിക കാംപുകള്‍ സജ്ജമാക്കി. കുടിയൊഴിപ്പിക്കലിനെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് ജില്ലാ ഭരണകൂടം പൊലിസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടത്. സമരക്കാര്‍ കല്ലെറിഞ്ഞതോടെ സ്വയം രക്ഷയ്ക്കാണ് വെടിവച്ചതെന്നാണ് പൊലിസ് പറയുന്നത്. വെടിവയ്പിനു പിന്നാലെ പൊലിസും സമരക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പേര് കൊല്ലപ്പെട്ടതായും 10 പേര്‍ക്ക് പരുക്കേറ്റതായും ദറാജ് പൊലിസ് സൂപ്രണ്ട് സുശാന്ത ബിസ്വ ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."