കാണാക്കാഴ്ചകളിലേക്ക് മായാസഞ്ചാരം
അബ്ദുല്‍ അസിസ്. പി
തൊട്ടറിയാം
വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം ആഗോള ജനതയെ അറിയിക്കുന്നതിന് വേണ്ടിയാണ് 1980 മുതല്‍ സെപ്റ്റംബര്‍ 27 ലോക വിനോദ സഞ്ചാര ദിനമായി ആചരിച്ചു വരുന്നത്. വിനോദ സഞ്ചാരത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രാധാന്യം വളരെ വലുതായതിനാല്‍ എല്ലാ രാജ്യങ്ങളും കൂടുതല്‍ പ്രാധാന്യം ഈ മേഖലയ്ക്ക് നല്‍കി വരുന്നു.
സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായുള്ള യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍സിന്റെ മേല്‍നോട്ടത്തിലാണ് ഈ ദിനാചാരണം വൈവിധ്യവും വിപുലവുമായ പരിപാടികളോടെ ആഘോഷിക്കുന്നത്.
അറിയാത്ത സ്ഥലങ്ങളിലെ കാഴ്ചകള്‍ കണ്ട് ചുറ്റിക്കറങ്ങാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും വിനോദ യാത്രകള്‍ എല്ലാവരെയും സഹായിക്കുന്നു. കേവലം വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ല ഈ യാത്രകള്‍.
സേവന മേഖല
സേവന മേഖലയില്‍പെടുന്നതും വളരെ പെട്ടന്ന് വളരുന്നതും വിപുലവുമായ വ്യവസായമാണ് വിനോദ സഞ്ചാര രംഗം. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപറേഷന്‍ കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിമാന കമ്പനികള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, ക്രൂയ്‌സ് ഷിപ്പുകള്‍ എന്നിവയെല്ലാം വിനോദ സഞ്ചാര മേഖലയിലെ പ്രമുഖ പങ്കാളികളാണ്.
ലോകത്തുള്ള ഓരോ പത്ത് തൊഴിലുകള്‍ എടുത്താല്‍ അതില്‍ ഒന്ന് തീര്‍ച്ചയായും ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടതാണ്. എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും വിപണനത്തിനുമാണ്. വിദേശ നാണ്യം നേടാനും പ്രാദേശിക വികസനത്തിനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും വിനോദ സഞ്ചാരത്തിലൂടെ കഴിയുന്നു.
ഇന്‍ക്രഡിബിള്‍
ഇന്ത്യ
പേരുകേട്ട നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും കാഴ്ചകളും ഇന്ത്യയില്‍ ഉണ്ട്. താജ്മഹല്‍, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഇന്ത്യ ഗേറ്റ്, സബര്‍മതി ആശ്രമം, അജന്തഎല്ലോറ ഗുഹകള്‍, റോക് ഗാര്‍ഡന്‍, ആംബര്‍ കോട്ട, ജിം കോര്‍ബറ്റ് ദേശീയോദ്യാനം, ഗോള്‍ഡന്‍ ടെംപിള്‍ എന്നിവ ഇന്ത്യയിലെ ചില പ്രമുഖ വിനോദ സഞ്ചാര കാഴ്ചകളാണ്.
കേരളം മനോഹരം
ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിശേഷണമുള്ള കേരളം സഞ്ചാരികളുടെ ഇഷ്ടയിടമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. 1986ല്‍ വിനോദ സഞ്ചാരത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. കടലും കായലും മലനിരകളും കാലാവസ്ഥയും വന്യ ജീവികളും സാംസ്‌കാരിക പൈതൃകവുമെല്ലാം കേരളത്തിലേക്ക് ഓരോ വര്‍ഷവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
സ്‌പേസ് ടൂറിസം
സ്‌പേസ് ടൂറിസം പോലുള്ള ട്രെന്‍ഡുകള്‍ ആണ് ഇനി സഞ്ചാരികളെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കാന്‍ പോകുന്നത്.
സേവന മേഖല
സേവന മേഖലയില്‍പെടുന്നതും വളരെ പെട്ടന്ന് വളരുന്നതും വിപുലവുമായ വ്യവസായമാണ് വിനോദ സഞ്ചാര രംഗം. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപറേഷന്‍ കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിമാന കമ്പനികള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, ക്രൂയ്‌സ് ഷിപ്പുകള്‍ എന്നിവയെല്ലാം വിനോദ സഞ്ചാര മേഖലയിലെ പ്രമുഖ പങ്കാളികളാണ്.
ലോകത്തുള്ള ഓരോ പത്ത് തൊഴിലുകള്‍ എടുത്താല്‍ അതില്‍ ഒന്ന് തീര്‍ച്ചയായും ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടതാണ്. എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും വിപണനത്തിനുമാണ്. വിദേശ നാണ്യം നേടാനും പ്രാദേശിക വികസനത്തിനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും വിനോദ സഞ്ചാരത്തിലൂടെ കഴിയുന്നു.
കോട്ട് ഡി ഐവറിയില്‍
ആഘോഷം
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കോട്ട് ഡി ഐവറി ആണ് ഈ വര്‍ഷത്തെ ലോക വിനോദ സഞ്ചാര ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം. പ്രകൃതി വിസ്മയങ്ങളാലും ചരിത്ര സ്മാരകങ്ങളാലും സമ്പന്നമാണ് ഈ ചെറിയ രാജ്യം. 'ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് ' എന്നതാണ് ഈ വര്‍ഷത്തെ ലോക വിനോദ സഞ്ചാരദിനത്തിന്റെ തീം. എല്ലാവര്‍ക്കും ടൂറിസത്തില്‍നിന്ന് നേട്ടങ്ങള്‍ ഉണ്ടാകുന്ന രീതിയില്‍ വേണം ഒരു പ്രദേശത്തെ ടൂറിസം വികസനം. തദ്ദേശവാസികളുടെ ഉന്നമനത്തിന് പ്രഥമ പരിഗണന നല്‍കുന്ന വിനോദ സഞ്ചാര നയങ്ങള്‍ ആണ് നടപ്പിലാക്കേണ്ടത്.
വിസ്മയിപ്പിക്കുന്ന
കാഴ്ചകള്‍
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ലോകത്തെ ചില വിസ്മയ കാഴ്ചകള്‍ ഇവയാണ്
1. ഈഫല്‍ ഗോപുരം ( ഫ്രാന്‍സ് )
2. ഗ്രേറ്റ് ബാരിയര്‍ റീഫ് ( ആസ്‌ട്രേലിയ)
3. ആമസോണ്‍ മഴ കാടുകള്‍ ( തെക്കേ അമേരിക്ക)
4. താജ് മഹല്‍ ( ഇന്ത്യ)
5. ഈസ്റ്റര്‍ ദ്വീപുകള്‍ ( ചിലി )
6. ഏഞ്ചല്‍ വെള്ളച്ചാട്ടം ( വെനെസ്വേല)
7. മൗണ്ട് എവറസ്റ്റ് (നേപ്പാള്‍ )
8. സുന്ദര്‍ബന്‍സ് (ബംഗ്ലാദേശ്, ഇന്ത്യ)
9. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ( യു.എസ്.എ)
10. അങ്കോര്‍ വാട്ട് ക്ഷേത്രം (കമ്പോഡിയ)
11. ഗാലപ്പഗോസ് ദ്വീപുകള്‍ ( പസഫിക് ഓഷ്യന്‍ )
പലതരം
ടൂറിസങ്ങള്‍
സഞ്ചാരിയുടെ ഇഷ്ടത്തിനനുസരിച്ച് ഇന്ന് പലതരം വിനോദ സഞ്ചാരത്തില്‍ ഏര്‍പ്പെടാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്
1. ബീച്ച് ടൂറിസം
2. ഇക്കോ ടൂറിസം
3. പൈതൃക ടൂറിസം
4. ഹെല്‍ത്ത് ടൂറിസം
5. സാഹസിക ടൂറിസം
6. മൈസ് ടൂറിസം
7. ക്രൂയ്‌സ് ടൂറിസം
8. റൂറല്‍ ടൂറിസം
9. അര്‍ബന്‍ ടൂറിസം
10. റിലീജിയസ് ടൂറിസം
യാത്ര പോയാലോ
വൈവിധ്യമാര്‍ന്ന രീതിയില്‍ നമുക്ക് ലോക വിനോദ സഞ്ചാര ദിനം ആഘോഷമാക്കാം. ചെറിയ യാത്രകള്‍, ട്രാവല്‍ ആന്‍ഡ് ടുറിസം ക്വിസ് മത്സരങ്ങള്‍, ടൂറിസം കേന്ദ്രങ്ങളുടെ ശുചീകരണം, ടൂറിസം സെമിനാറുകള്‍, ഫോട്ടോഗ്രഫി, വിഡിയോ ഗ്രാഫി മത്സരങ്ങള്‍, ട്രെക്കിങ്, സൈക്ലിങ്, പൈതൃക നടത്തം മുതലായ പരിപാടികളോടെ ദിനചാരണം മികച്ചതാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."