HOME
DETAILS

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ബാങ്ക് അക്കൗണ്ട്; പ്രധാനാധ്യാപകരെ നെട്ടോട്ടമോടിച്ച് ഡയരക്ടറുടെ ഉത്തരവ്

  
backup
September 30, 2021 | 4:37 AM

45633523-5
 
ഷഫീഖ് മുണ്ടക്കൈ
 
കല്‍പ്പറ്റ: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി കനറാ ബാങ്കില്‍ സീറോ ബാലന്‍സ് സബ്‌സിഡയറി അക്കൗണ്ടുകള്‍ തുടങ്ങണമെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടി പ്രധാനധ്യാപകര്‍. ഉത്തരവിലെ സമയ പരിധിയാണ് തിരിച്ചടിയാകുന്നത്. 
 
ഈമാസം 27നാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഡി.ഡി.ഇ, എ.ഇ.ഒ ഓഫിസുകള്‍ 28നുള്ളിലും സ്‌കൂള്‍തല അക്കൗണ്ടുകള്‍ ആരംഭിക്കുന്ന നടപടികള്‍ ഈമാസം 30നുള്ളിലും പൂര്‍ത്തീകരിക്കണമെന്നായിരുന്നു ഉത്തരവ്. 
 
സ്‌കൂള്‍തല ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചതിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഇന്നലെ മുതല്‍ സമര്‍പ്പിക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. 27ന് രാത്രി ലഭിച്ച ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ സമയം അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. 
 
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് മാനേജ്‌മെന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സംവിധാനം വഴി മാത്രമാക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുതുക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് റിലീസ്, ധനവിനിയോഗം എന്നിവ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന ധനകാര്യ വകുപ്പ് ഇക്കഴിഞ്ഞ മെയ് 24ന് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ്. 
 
എന്നാല്‍ സംസ്ഥാന ധനകാര്യ വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിട്ടും ഈമാസം 27നാണ് വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ഇതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രധാനാധ്യാപകര്‍. സമയ പരിധി ഇന്ന് അവസാനിക്കുമെങ്കിലും വയനാട് ജില്ലയിലുള്‍പ്പെടെ സ്‌കൂള്‍ തല അക്കൗണ്ടുകള്‍ ആരംഭിക്കുന്ന നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. 
അക്കൗണ്ട് ആരംഭിക്കുന്നതിന് വകുപ്പിനെ സഹായിക്കാന്‍ എല്ലാ ജില്ലകളിലും കനറാ ബാങ്ക് നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഉത്തരവിലെ സമയപരിധിക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കുന്നത് അപ്രായോഗികമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  9 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  9 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  9 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  9 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  9 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago