HOME
DETAILS
MAL
പുതുവത്സരം: കുവൈത്തില്‍ നാലു ദിവസം അവധി
backup
December 02, 2023 | 10:32 AM
New Year: Four days off in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവത്സരം പ്രമാണിച്ച്
എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും നാലു ദിവസം അവധി ലഭിക്കും.ജനുവരി ഒന്ന് തിങ്കളാഴ്ച ആയതിനാൽ ഡിസംബർ 31 ഞായറാഴ്‌ച വിശ്രമ ദിനമായും തിങ്കൾ ഔദ്യോഗിക അവധിയായും പരിഗണിച്ചു കൊണ്ട് അവധി നൽകുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫലത്തിൽ ഡിസംബർ 29 വെള്ളി മുതൽ ജനുവരി 2 ചൊവ്വ വരെ തുടർച്ചയായ 4 ദിവസങ്ങളാണ് അവധി ലഭിക്കുക. ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് രാജ്യത്ത് ആഘോഷ പരിപാടികൾക്ക് വിലക്കുള്ളതിനാൽ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സർക്കാർ വ്യക്തത വരുത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."