HOME
DETAILS

ഡ്രോണ്‍ പറത്താന്‍ അറിയാമോ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി നേടാം

  
backup
December 03 2023 | 07:12 AM

new-job-recruitment-for-drone-pilot-under-kerala-government

ഡ്രോണ്‍ പറത്താന്‍ അറിയാമോ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി നേടാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സിന്റെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷ സമര്‍പ്പിക്കാം.

ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ, എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകര്‍ക്കുള്ള അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ യോഗ്യത
വിദ്യാഭ്യാസ യോഗ്യതയില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ഡ്രോണ്‍ ഷൂട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത.

വാര്‍ത്താ മാധ്യമങ്ങള്‍ക്കായി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയം, സ്വന്തമായി നാനോ ഡ്രോണ്‍ ഉള്ളവര്‍, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പ് സ്വന്തമായി ഉള്ളവര്‍, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉള്ളവര്‍, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 12ന് വൈകീട്ട് 5 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി3 ബ്ലോക്ക്, മലപ്പുറം എന്ന വിലാസത്തില്‍ല്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. ഇമെയില്‍ : [email protected]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു

Kerala
  •  18 days ago
No Image

ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ

National
  •  18 days ago
No Image

പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  18 days ago
No Image

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

uae
  •  18 days ago
No Image

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

National
  •  18 days ago
No Image

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

Saudi-arabia
  •  18 days ago
No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  18 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  18 days ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  18 days ago