HOME
DETAILS

സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  
backup
October 03, 2021 | 12:34 PM

state-covid-rate415451454564645

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,29,581 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,12,902 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,679 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


നിലവില്‍ 1,37,043 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,377 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 444 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,333 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1354, കൊല്ലം 1924, പത്തനംതിട്ട 995, ആലപ്പുഴ 1033, കോട്ടയം 1014, ഇടുക്കി 688, എറണാകുളം 1728, തൃശൂര്‍ 1738, പാലക്കാട് 1108, മലപ്പുറം 1268, കോഴിക്കോട് 1754, വയനാട് 674, കണ്ണൂര്‍ 840, കാസര്‍ഗോഡ് 215 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,37,043 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,57,199 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
 വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.66 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,47,49,332), 41.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,11,25,192) നല്‍കി. ന്മ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,04,904)
ന്മ 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 60 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
ന്മ ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 12,297 പുതിയ രോഗികളില്‍ 10,216 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3669 പേര്‍ ഒരു ഡോസ് വാക്സിനും 3413 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 3134 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.


ന്മ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള കാലയളവില്‍, ശരാശരി 1,61,864 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 30,352 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 24 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 3%, 6%, 14%, 6%, 7% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.


ന്മ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളവൗച്ചറുകൾ, ഇരട്ടിവില രേഖപ്പെടുത്തൽ; ജീവനക്കാരുടെ ശമ്പളവും മീനിന്റെ വിലയും എഴുതി 9 ലക്ഷം രൂപ തട്ടി: റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 മത്സരങ്ങളിൽ മികച്ച 5 റെക്കോർഡ് നേട്ടങ്ങളുള്ള സൂപ്പർ താരങ്ങൾ ഇവരാണ്

Cricket
  •  2 days ago
No Image

കോൺഗ്രസിൽ തർക്കം രൂക്ഷം: പുനഃസംഘടനയിൽ വഴങ്ങാതെ വി.ഡി. സതീശൻ; കെപിസിസി പരിപാടികൾ ബഹിഷ്കരിച്ചു

Kerala
  •  2 days ago
No Image

ചതി തുടർന്ന് ഇസ്റാഈൽ; ​ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

International
  •  2 days ago
No Image

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ

National
  •  2 days ago
No Image

വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്

National
  •  2 days ago
No Image

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

bahrain
  •  2 days ago
No Image

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

Kerala
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago