HOME
DETAILS

ലോകത്തെ എറ്റവും വേ​ഗതയേറിയ കാറുകളിൽ ഒന്ന് സ്വന്തമാക്കി ദുബൈ പോലീസ്

  
Web Desk
December 05 2023 | 14:12 PM

mclaren-artura-one-of-the-fastest-supercars-in-the-world-market-to-the-dubai-polic

ദുബൈ: ലോക വിപണിയിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കാറുകളിലൊന്നായ മക്ലാരന്‍ അര്‍തുറ ഇനി ദുബൈ പോലീസിന് സ്വന്തം. മണിക്കൂറില്‍ 330 കിലോമീറ്റര്‍ വേഗമുണ്ട് മക്ലാരന്‍ അര്‍തുറയ്ക്ക്. 3.0 സെക്കന്‍ഡ് കൊണ്ട് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും ശേഷിയുണ്ട്.


പട്രോളിങിന് ദുബൈ പോലീസ് ഉപയോഗിക്കുന്ന വിവിധതരം സൂപ്പര്‍ കാറുകളുടെ ശ്രേണി പ്രസിദ്ധമാണ്. അതിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് മക്ലാരന്‍ അര്‍തുറ. ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബുഗാട്ടി, ഫെരാരി, ബെന്റ്ലി, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ കാറുകള്‍ ദുബൈ പോലീസിന്റെ ശേഖരത്തിലുണ്ട് . ആഡംബര സ്പീഡ് ബോട്ടുകളും ത്രി ഡി പ്രിന്റഡ് SWAT സൂപ്പര്‍ട്രക്കുമുണ്ട്.


ദുബൈ നഗരത്തില്‍ എവിടെയും സെക്കന്റുകള്‍ക്കുള്ളില്‍ മക്ലാരന്‍ പറന്നെത്തും. മക്ലാരന്‍ കമ്പനിയുടെ പുതുതലമുറ ഹൈബ്രിഡ് പെട്രോള്‍ സൂപ്പര്‍കാറാണ് അര്‍തുറ. വിമക്ലാരന്റെ എല്ലാ ഗുണങ്ങളും ഇതിനുണ്ട്. നൂതന എയറോഡൈനാമിക്സ്, അള്‍ട്രാ-ലൈറ്റ് സംവിധാനങ്ങള്‍, ട്വിന്‍-ടര്‍ബോ ചാര്‍ജ്ഡ് ഹൈബ്രിഡ് V6 എഞ്ചിനില്‍ നിന്നുള്ള ഇലക്ട്രിഫൈഡ് പവര്‍ എന്നിവ കാറിന്റെ മറ്റ് പ്രത്യേകതകളാണ്. എട്ട് സ്പീഡ് ട്രാന്‍സ്മിഷനും കോംപാക്റ്റ് ഇ-മോട്ടോറും ഉണ്ട്. ദുബായ് പോലീസ് സേനയ്ക്ക് അസാധാരണവും കാര്യക്ഷമവുമായ പ്രകടനം ഇത് ഉറപ്പുനല്‍കുന്നു. പ്ലഗ്-ഇന്‍ ഹൈബ്രിഡ് അള്‍ട്രാ ലൈറ്റ് വെഹിക്കിളിന് പെട്രോള്‍, ഇലക്ട്രിക് ഇന്ധന സ്രോതസ്സുകള്‍ എന്നിവയുമായി ചേര്‍ന്ന് 680 കുതിരശക്തി ഉത്പാദിപ്പിക്കാന്‍ കഴിയും.


പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ദൗത്യത്തില്‍ ദുബൈയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലെ അത്യാധുനിക സാങ്കേതികവിദ്യകളുടെയും അസാധാരണ പ്രകടനത്തിന്റെയും ഉത്തമ ഉദാഹരണമാണ് മക്ലാരന്‍ അര്‍തുറയെന്ന് ദുബൈ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.

പ്രമുഖ ഇമാറാത്തി കമ്പനിയായ ജുമാ ഖലീഫ അല്‍ നബൂദ ഗ്രൂപ്പിന്റെ ഭാഗമാണ് മക്ലാരന്‍ ദുബൈ. മക്ലാരന്‍ അര്‍തുറയ്ക്കൊപ്പം പ്രശസ്തമായ ദുബൈ പോലീസ് സേനയില്‍ ചേരുന്നത് അങ്ങേയറ്റം അഭിമാനമുള്ള കാര്യമാണെന്ന് ഖലീഫ ജുമാ അല്‍ നബൂദ ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രസ്താവിച്ചു. മക്ലാരന്‍ അര്‍തുറയുടെ അപാരമായ പ്രകടനവും കാര്യക്ഷമതയും പൊതുസുരക്ഷ ഉയര്‍ത്തിപ്പിടിക്കുന്നതിലും ദുബൈ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  17 minutes ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  18 minutes ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  23 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  28 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  36 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  43 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  an hour ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  an hour ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  an hour ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  an hour ago