ഇസ്‌റാഈല്‍ ആക്രമണം സ്വയം പ്രതിരോധമല്ല; ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
ദോഹ:ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ സ്വയം പ്രതിരോധമെന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഖത്തര്‍ അമീര്‍. ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നതില്‍ നിന്നും ഇസ്‌റാഈലിനെ അന്താരാഷ്ട്ര സമൂഹം തടയണമെന്നും അദേഹം ആവശ്യപ്പെട്ടു.
യുഎന്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഖത്തര്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ജി.സി.സി നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.അതിനിടെ ഗസ്സയില്‍ ഉടനീളം കരയാക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രാഈല്‍ സൈന്യം അറിയിച്ചു. യുദ്ധം ആളപായം സൃഷ്ടിക്കുമെന്നും ജബലിയ, ശുജാഇയ ഉള്‍പ്പെടെ എല്ലായിടങ്ങളിലും വിജയിക്കുകയാണ് പ്രധാനമെന്നും ഇസ്‌റാഈല്‍ അറിയിച്ചു.
Content Highlights:Israeli attack cannot be justified as self-defence qatar emir
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."