മസ്‌കത്തില്‍ മണ്ണിടിച്ചിലില്‍ 2പേര്‍ മരിച്ചു
മസ്‌കത്ത്: മസ്‌കത്തില്‍ മണ്ണിടിച്ചിലില്‍ 2പേര്‍ മരിച്ചു. റുസൈല്‍ വ്യവസായ മേഖലയിലാണ് സംഭവം. തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. അതിശക്തമായ കാറ്റും മഴയും ഒമാനില്‍ തുടരുകയാണ്. മസ്‌കത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ആഘാതം കുറയുന്നത് വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചത്. കോഴിക്കോട് നിന്നും വരേണ്ടിയിരുന്ന സലാം എയര്‍ വിമാനം സലാലയിലേക്ക് തിരിച്ച് വിട്ടു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും ശനിയാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങി. വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി.റോഡു കളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം മുടങ്ങി.വ്യാപകമായ നാശനഷ്ടമാണ് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്.കെടുതി പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ച് തുടങ്ങി.
136 അഭയ കേന്ദ്രങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഒമാനിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. സീബ് സബ്‌സ്റ്റേഷനില്‍ വൈദ്യുതി വിച്ചേദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."