ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നാളെ
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ ഡി.ഡി.ഇ ഓഫിസിലേക്കു മാര്‍ച്ച് സംഘടിപ്പിക്കും. ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക ഓണപ്പരീക്ഷയടുത്തിട്ടും പൂര്‍ത്തിയാകാത്ത പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, അധ്യാപക ക്ഷാമം പരിഹരിക്കുക, പാര്‍ട്ടി സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വികലമായ വിദ്യാഭ്യാസ നയം തിരുത്തുക,
സ്വാശ്രയം: ഉയര്‍ന്ന ഫീസുകള്‍ പിന്‍വലിക്കുക, എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്സ് സ്കൂളുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, തകര്‍ച്ച നേരിടുന്ന എയിഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.നാളെ രാവിലെ 10 ന് വിദ്യാനഗര്‍ ഗവ.കോളജ് പരിസരത്ത് നിന്നും മാര്‍ച്ച് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."