HOME
DETAILS

സര്‍ക്കാര്‍ ഇടപെടല്‍, ദത്തുനടപടി നിര്‍ത്താന്‍ നിര്‍ദ്ദേശം; അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ വഴിതെളിയുന്നു

  
backup
October 23, 2021 | 10:40 AM

anupama-issue-kerala-government-in-court-for-stop-adoption-2021

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. നടപടികള്‍ നിര്‍ത്തിവച്ചതായി കോടതിയെ അറിയിക്കും.

അതേസമയം, സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രാഥമിക അന്വേഷണത്തിന്റെ ആദ്യഘട്ടം പിന്നിടുന്നു. ശിശു ക്ഷേമ സമിതിക്ക് സംഭവിച്ചതെന്ന് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവന്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതിന് പിന്നിലും ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലിസില്‍ ആദ്യ പരാതി നല്‍കി. പിന്നീട്് ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലിസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. അനുപമയുടെ പ്രതിഷേധവും പരാതിയും വിവാദമായതോടെയാണ് അധികൃതര്‍ ഇടപെടലിന് തയ്യാറായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കിയിൽ ഖനനത്തിന് താൽക്കാലിക നിരോധനം

Kerala
  •  a month ago
No Image

യുഎഇയിൽ മധുര ​ഗന്ധജ്വരം; വൈറലായി ബബിൾ ഗത്തിന്റെയും ചീസ് കേക്കിന്റെയും മണമുള്ള പെർഫ്യൂമുകൾ 

uae
  •  a month ago
No Image

ഇന്ത്യൻ ടീമിലെ ഞങ്ങളുടെ ഒരേയൊരു വെല്ലുവിളി അവനാണ്: മിച്ചൽ മാർഷ്

Cricket
  •  a month ago
No Image

സംസ്‌കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്.ഡി; ശുപാർശക്കെതിരെ വിസിക്ക് പരാതി

Kerala
  •  a month ago
No Image

ഫുജൈറയിൽ ബാങ്ക് ഉപഭോക്താക്കളെ കൊള്ളയടിച്ച തട്ടിപ്പ് സംഘം പിടിയിൽ; പിടിയിലായത് മറ്റ് എമിറേറ്റുകളിലും സമാന തട്ടിപ്പ് നടത്തിയവർ

uae
  •  a month ago
No Image

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: സ്കൂളിൽ കുട്ടികൾ എത്തുന്നില്ല; പൊലിസിനെ ഭയന്ന് പല രക്ഷിതാക്കളും വിദ്യാർഥികളും ഒളിവിൽ; പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; കൊലചെയ്യപ്പെട്ട യുവാവിന്റെ ഹാർഡ് ഡിസ്കിൽ 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങൾ

crime
  •  a month ago
No Image

ഷാർജയിലെ വാടക താമസക്കാർക്ക് സുവർണ്ണാവസരം; പാട്ടക്കരാറിലെ പിഴകൾക്ക് പൂർണ്ണ ഇളവ് പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  a month ago
No Image

തോൽവിയിലും തലയുയർത്തി ചെന്നൈ താരം; മിന്നൽ സെഞ്ച്വറിയടിച്ച് ധോണിയുടെ വജ്രായുധം

Cricket
  •  a month ago
No Image

സംസ്ഥാന സ്കൂൾ കായിക മേള; സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

Others
  •  a month ago