
യുദ്ധങ്ങളെക്കുറിച്ച് പറയുമ്പോൾ
പി.കെ.പാറക്കടവ്
അവരെന്നെ തിരിച്ചറിഞ്ഞില്ല
പാസ്‌പോർട്ടിന്റെ കറുപ്പ്
എന്റെ ഫോട്ടോഗ്രാഫിന്റെ നിറത്തെ മായ്ച്ചുകളഞ്ഞു.
ചിത്രങ്ങൾ ശേഖരിക്കുന്നതിൽ താൽപര്യമുള്ള
വിനോദസഞ്ചാരികൾക്കായി
അവരെന്റെ മുറിവ് പ്രദർശനത്തിനുവെച്ചു.
അവരെന്നെ തിരിച്ചറിഞ്ഞില്ല.
എന്റെ കരം സൂര്യവെളിച്ചത്തിൽ നഷ്ടപ്പെടാൻ
അനുവദിക്കരുത്.
അതിന്റെ രശ്മികളിൽ മരങ്ങളെന്നെ തിരിച്ചറിയുന്നു.
എല്ലാ മഴയുടെ ഗാഥകളും എന്നെ തിരിച്ചറിയുന്നു.
വിളറിയ ചന്ദ്രനെപ്പോലെ എന്നെ ഉപേക്ഷിക്കാതിരിക്കൂ.
ദൂരെയൊരു വിമാനത്താവളത്തിലെ അതിർവരമ്പിലേക്ക്
എല്ലാ പക്ഷികളും എന്റെ കരം അനുഗമിച്ചു.
എല്ലാ ഗോതമ്പുവയലുകളും
എല്ലാ തടവറകളും
എല്ലാ വെളുത്ത ശ്മശാനങ്ങളും
എല്ലാ അതിരുകളും
എല്ലാ വീശുന്ന തൂവാലകളും
എല്ലാ കറുത്ത കണ്ണടകളും
എന്നോടൊപ്പമായിരുന്നു.
പക്ഷേ അവ പാസ്‌പോർട്ടിൽ നിന്ന് മുറിച്ചുകടന്നു.
ഇന്ന് ചെയ്തുതീർക്കേണ്ട ജോലിയുടെ ശബ്ദം
സ്വർഗം മുഴുവൻ മുഴങ്ങി.
വീണ്ടുമെന്നെ പരീക്ഷിക്കരുത്!
ബഹുമാനപ്പെട്ട പ്രവാചകരേ,
മരങ്ങളോടവയുടെ അമ്മയെപ്പറ്റി ചോദിക്കരുത്,
എന്റെ മുഖം പ്രകാശത്തിന്റെ ഒരു വാളാണ്
ചുഴറ്റുന്നത്.
എന്റെ കരം അരുവിയുടെ നീരുറവയാണ്.
ജനങ്ങളുടെ ഹൃദയങ്ങളാണെന്റെ രാജ്യം.
എന്റെ പാസ്‌പോർട്ട് ദൂരെയെടുത്തെറിയുക.
(പാസ്‌പോർട്ട്----_ മഹ്മൂദ് ദർവീശ്)
ഗസ്സ യുദ്ധം ഇസ്റാഇൗലിന് വലിയ ബാധ്യതയായിത്തീരുന്നു എന്നാണ് ഒടുവിൽ നമുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഗസ്സയിലെ ചെറുത്തുനിൽപ്പുമൂലം പരുക്കേറ്റു മടങ്ങുന്ന ഇസ്റാഇൗലി സൈനികരുടെ എണ്ണം ദിവസംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ ഒരു ജനതയെ വംശഹത്യ നടത്തി അവിടം മുഴുവൻ പിടിച്ചടക്കി സ്വന്തം നാട്ടുകാരെ കുടിയിരുത്താമെന്നത് ഇസ്റാഇൗലിന്റെ വെറും വ്യാമോഹമായി മാത്രം അവശേഷിക്കുന്നതായാണ് കാണുന്നത്.
യുദ്ധങ്ങളെക്കുറിച്ച് പറയുമ്പോൾ തുല്യതയില്ലാത്ത നരഹത്യ നടത്തിയ ഒരു രാഷ്ട്രം ഇന്ന് ഇസ്റാഇൗലിന് ഒത്താശ ചെയ്യുന്ന അമേരിക്കയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ പരാജയപ്പെടുത്താൻ അമേരിക്ക കണ്ടെത്തിയ അവസാനമാർഗം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിക്കുകയായിരുന്നു. സൂര്യനുതുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി. ഹിരോഷിമയെ തകർത്ത ആ സ്‌ഫോടനത്തിൽ ഒരു ലക്ഷത്തി നാൽപതിനായിരം പേരാണ് കൊല്ലപ്പെട്ടത്.
1945 ഓഗസ്റ്റ് 6ന് ഹിരോഷിമയെ ചാമ്പൽക്കൂമ്പാരമാക്കിയ ശേഷം ഒാഗസ്റ്റ് 9ന് നാഗസാക്കിയിലും അമേരിക്ക ബോംബു വർഷിച്ചു. ഒറ്റയടിക്ക് എൺപതിനായിരം പേർ അവിടെയും മരിച്ചുവീണു. മരണത്തിന്റെ എത്രയോ ഇരട്ടിപേർ ദുരന്തത്തിന്റെ കെടുതികളുമായി ജീവിക്കേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധം(1939--_ 45) മനുഷ്യചരിത്രം കണ്ട ഏറ്റവും വലിയ കുരുതിയായിരുന്നു.
രണ്ടാംലോക മഹായുദ്ധത്തിനുശേഷം അമേരിക്ക യുദ്ധം ചെയ്യുകയും ബോംബിടുകയും ചെയ്ത രാജ്യങ്ങളുടെ പട്ടിക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് ഒരു ലേഖനത്തിൽ കൊടുത്തിട്ടുണ്ട്.
ചൈന, കൊറിയ, ഗ്വാട്ടിമല, ഇന്തോനേഷ്യ, ക്യൂബ, കോംഗോ, പെറു, ലാവോസ്, വിയറ്റ്‌നാം, കബോഡിയ, ഗ്രനേഡ, ലിബിയ, എൽസാൽവഡോർ, നിക്കരാഗ്വ, പനാമ, ഇറാഖ്, ബോസ്‌നിയ, സുദാൻ, യൂഗോസ്ലോവിയ, അഫ്ഗാനിസ്ഥാൻ-_ ഇങ്ങനെ നീളുന്നു പട്ടിക.
എക്കാലവും അമേരിക്കയുടെ സഹായത്തോടെ ഫലസ്തീനെ ഈ ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻ ഇസ്റാഇൗൽ നടത്തുന്ന ക്രൂരതകൾ ലോകത്തിനറിയാം. ഇസ്റാഇൗലിൽ യു.എസ് ഉടമസ്ഥതയിലുള്ള സൂക്ഷ്മ സംരക്ഷിത ആയുധപ്പുരകളുണ്ട്. ഈ ആയുധങ്ങൾ ഫലസ്തീനികൾക്കെതിരേ ഉപയോഗിക്കുന്നുണ്ട്. ഒരു ഭാഗത്ത് സമാധാനത്തെക്കുറിച്ച് പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന അമേരിക്ക മറുഭാഗത്ത് യുദ്ധത്തിന് എല്ലാ ഒത്താശകളും നൽകുന്നു.
യുദ്ധം നമുക്ക് നൽകുന്ന സന്ദേശം കൂട്ടമരണങ്ങളുടേതാണ്. തലമുറകളിലേക്ക് പടരുന്ന ജനിതകരോഗങ്ങളുടേതാണ്. അനാഥത്വത്തിന്റേതാണ്. സമ്പത്തിന്റെയും ജീവനോപാധിയുടെയും നാശത്തിന്റേതാണ്. അമേരിക്കൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനെന്ന പേരിലാണ് ഇസ്റാഇൗലിൽ അമേരിക്ക ആയുധസംഭരണകേന്ദ്രം തുടങ്ങിയത്. ഇസ്റാഇൗലിന് ഇവ ഉപയോഗിക്കാനുള്ള അനുവാദം നൽകിയതോടെ ഗസ്സയിലെ കുഞ്ഞുങ്ങളെയും രോഗികളെയുമൊക്കെ കൊന്നൊടുക്കുന്നത് ഈ ആയുധങ്ങൾ കൊണ്ടാണെന്നുള്ളത് സത്യം മാത്രമാണ്.
നമ്മുടെ സാംസ്‌കാരിക മേഖലകളിൽ പോലും യാങ്കി കൈയൊപ്പ് കാണാം. വാർത്താമാധ്യമങ്ങളിലേറെയും ഇസ്റാഇൗലിനോട് മൃദു സമീപനം സ്വീകരിച്ചുകൊണ്ടാണ് അവർ നടത്തുന്ന ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഥയും കാര്യവും
ഈ ചോരകൊണ്ട് നിങ്ങളെന്തു ചെയ്യും?
ഇളയ, ഇളം ചൂടുള്ള, ചുവന്ന
ഈ ചോരകൊണ്ട്.
ഇത് തറയിൽ വീഴുമ്പോൾ
ഭൂമിയുടെ ഗർഭാശയത്തെ കരിച്ചുകളയുന്നു
അനുഗ്രഹത്തിന്റെ മഴ ആകാശങ്ങൾ
മാറ്റിവെയ്ക്കുന്നു.
ഒരു പുൽക്കൊടിയും
നാമ്പു നീട്ടുകയില്ല.
ഒരു മുകുളവും തളിർക്കുകയില്ല
പൂക്കൾ സുഗന്ധം പരത്തില്ല.
(അലി സർദാർ ജഫ്രിയുടെ കവിതയിൽനിന്ന്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• a few seconds ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 44 minutes ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• an hour ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• an hour ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 2 hours ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 hours ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 hours ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 hours ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 2 hours ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 3 hours ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 3 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 3 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 3 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 3 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 5 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 5 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 5 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 6 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 4 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 5 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 5 hours ago