മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഉദ്യോഗസ്ഥതല യോഗം ഇന്ന് രാവിലെ, വൈകീട്ട് കേരള- തമിഴ്‌നാട് ഉന്നതതല കൂടിക്കാഴ്ച
ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 9,900 ഘനയടിയായി.
മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയിലാണ് യോഗം. ഇന്ന് രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലാണ് യോഗം ചേരുക . എഡിഎം, ജില്ലാ പൊലീസ് മേധാവി,തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇതിനിടെ സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. തുലാവര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്. അനിയന്ത്രിതമായി വെള്ളം ഒഴുക്കി വിടാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നു
അതിനിടെ, കേരളതമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല യോഗം വൈകിട്ട് മൂന്നിന് നടക്കും. കൂടാതെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇടുക്കിയിലും തിരുവനന്തപുരത്തും പ്രത്യേക യോഗം ഇന്ന് ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."