ബേബി ഡാമിലെ മരം മുറിക്കാന്‍ അനുമതി നല്‍കിയത് വനംമന്ത്രി അറിയാതെ; റിപ്പോര്‍ട്ട് തേടി, വിവാദം
തിരുവനന്തപുരം: ബേബി ഡാമിന് താഴെയുളള മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയത് വനംമന്ത്രി എ.കെ ശശീന്ദ്രന് അറിയാതെ. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ അനുമതി ലഭിച്ചതായി ഏതാനും മിനിറ്റുകൾക്കുമുൻപ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചതിന് നന്ദി പറഞ്ഞ് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ബേബി ഡാമിനുതാഴെയുള്ള 15 മരങ്ങൾ മുറിച്ചുമാറ്റാൻ കേരള വനംവകുപ്പ് അനുമതി നൽകിയ വിവരം ജലവിഭവ വകുപ്പ് അറിയിച്ചതായി കത്തിൽ സൂചിപ്പിക്കുന്നു. ദീർഘകാലമായി നടപടിയില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കൻ ഡാമും ബലപ്പെടുത്തുന്നതിൽ നിർണായകമാണ്. കേരളത്തിന്റെ അനുമതിവഴി രണ്ട് ഡാമുകളും ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങാനാകുമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."