HOME
DETAILS

ന്യൂനപക്ഷങ്ങളെ ശിന്യൂനപക്ഷങ്ങളെ ശിഥിലീകരിക്കുന്ന ഇടതുസർക്കാർഥിലീകരിക്കുന്ന ഇടതുസർക്കാർ

  
backup
November 09 2021 | 20:11 PM

56356310-2

കെ.എൻ.എ ഖാദർ

കേരളത്തിലെ ഇടതുപക്ഷ സർക്കാരിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മതന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടുവരികയാണ്. അതിൽ വിശേഷിച്ചും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളോട് ഈ സർക്കാരിന് യാതൊരു ദാക്ഷിണ്യവും ഇല്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികളിലും ഇപ്പോൾ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ നടത്തിപ്പു വിഷയത്തിലും വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിടുവാനുള്ള തീരുമാനത്തിലും തെളിഞ്ഞുവരുന്ന യാഥാർഥ്യം അതാണ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രകടിപ്പിക്കുന്ന കരുണാർദ്രമായ നിലപാടുകൾക്ക് ഒട്ടും ആയുസില്ലെന്ന പലതവണ വ്യക്തമാക്കപ്പെട്ടതാണ്.


മതന്യൂനപക്ഷക്കാരിൽ തന്നെ ഉൾപ്പെടുന്ന വ്യത്യസ്ത സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നതിലും അവർക്കിടയിൽ സംഘർഷം നട്ടുവളർത്തുന്നതിലും കേരള സർക്കാരും കേന്ദ്ര സർക്കാരും ഭരിക്കുന്ന കക്ഷികളും പരസ്പരം മത്സരിക്കുകയാണ്. ഈ ഭിന്നതയും സംഘർഷവും മോദി സർക്കാരിന്റെ അജൻഡയാണ്. അവരുടെ ഗൂഢലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുവാൻ അതാവശ്യമാണ്. ആ വക വസ്തുതകളൊന്നും ഇന്ന് അത്ര ഗൂഢവുമല്ല. ദിവസവും നാം ഇന്ത്യയിലാകെ അത്തരം സംഭവങ്ങൾ കാണുന്നു. ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും പാതിരിമാർക്കും കന്യാസ്ത്രീകൾക്കും എതിരായ അക്രമങ്ങൾ കൂടിവരുന്നു.പണ്ടേ നടന്നുവരുന്ന ചില കാര്യങ്ങളാണവ. കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി. എങ്കിലും ക്രൈസ്തവരിൽ ഒരു വിഭാഗത്തെ മുസ്‌ലിംകൾക്കെതിരേ തിരിച്ചുവിടാമെന്നവർ വ്യാമോഹിക്കുന്നു. അക്കാര്യത്തിൽ ചില നേട്ടങ്ങൾ ഇതിനകം തന്നെ അവർ കൈവരിച്ചു. കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത ലക്ഷ്യം മറ്റൊന്നായിട്ടാണല്ലോ ജനം കരുതുന്നത്. അത് മതനിരപേക്ഷതയും ജനാധിപത്യവും ഫാസിസ്റ്റ് വിരുദ്ധതയും ഒക്കെ ആവേണ്ടതല്ലേ. അപ്രകാരമാണല്ലോ പ്രചരിപ്പിച്ചിരുന്നത്. അതാണ് ലക്ഷ്യമെങ്കിൽ ന്യൂനപക്ഷ സമുദായങ്ങൾ ഒന്നടക്കം കൂടെ നിൽക്കണമെന്നും അവർക്കിടയിൽ ഒരു തർക്കവും ഉണ്ടാവരുതെന്നും സഖാക്കൾ ആഗ്രഹിക്കേണ്ടതല്ലേ? കേരളത്തിലെ പ്രബലമായ ന്യൂനപക്ഷ സമുദായങ്ങൾ തമ്മിലുള്ള ബന്ധം ശിഥിലമാക്കത്തക്ക ഒരു സാഹചര്യം വന്നപ്പോഴും സി.പി.എമ്മും മന്ത്രിമാരും ഭരണകൂടവും ഗ്യാലറിയിലിരുന്ന് കൈയടിക്കുകയാണല്ലോ ചെയ്തത്. ആ നിലപാട് ആർക്കാണ് പ്രയോജനപ്പെട്ടിട്ടുണ്ടാവുക?


ജനവിരുദ്ധമായ നയങ്ങൾ ഓരോ ദിവസവും അടിച്ചേൽപ്പിക്കപ്പെടുമ്പോൾ കേന്ദ്ര സർക്കാരിനെതിരേ ശക്തമായി പ്രതികരിക്കുവാനോ ദേശീയതലത്തിൽ സാധ്യമാവുന്ന ഇടങ്ങളിലെങ്കിലും കേന്ദ്ര സർക്കാരിനെതിരേ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുവാനോ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇതുവരെ മുന്നോട്ടു വന്നിട്ടില്ലല്ലോ. യു.ഡി.എഫ് ഘടകകക്ഷികൾ ഒറ്റക്കും കൂട്ടായും നടത്തിയ സമരങ്ങളെ ബി.ജെ.പിയോടൊപ്പം നിന്ന് പരിഹസിക്കുന്നതാണല്ലോ കേരളത്തിൽ കണ്ടത്.


ജോലി സംവരണ കാര്യത്തിലും മറ്റു ഭരണ നടപടികളിലും കേരളീയ സാമൂഹ്യ ജീവിതത്തിന്റെ പൊതുധാരയിൽ നിന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പുറമ്പോക്കിലേക്ക് തള്ളിമാറ്റുന്ന സി.പി.എം നടപടിക്ക് ന്യായീകരണമുണ്ടോ? പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാല മിനിസ്റ്റീരിയൽ സ്റ്റാഫിന്റെയും ആയിരക്കണക്കിന് വരുന്ന നിയമനങ്ങൾ പോലും പി.എസ്.സിക്ക് വിടാതെ വെറും മൂന്നോ നാലോ പേരേ മാത്രം വല്ലപ്പോഴും നിയമിക്കാൻ അവസരം കിട്ടുന്ന ആകെ നൂറ്റി ഇരുപത്തി അഞ്ച് ജീവനക്കാർ മാത്രമുള്ള വഖ്ഫ് ബോർഡ് നിയമനം പബ്ലിക്ക് സർവിസ് കമ്മിഷന് വിടാൻ നിയമം പാസാക്കിയതിന്റെ പിന്നിലുള്ള ചേതോവികാരം കറകളഞ്ഞ മതനിരപേക്ഷതയോ വർഗീയതയോ. ഇന്ത്യയിലൊരു സംസ്ഥാനത്തും അങ്ങനെ ചെയ്തിട്ടില്ലല്ലോ.


കോൺഗ്രസ് മുക്തഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യം എന്താണർത്ഥമാക്കുന്നത്. കോൺഗ്രസിനെ ഇന്ത്യയിൽനിന്ന് തൂത്തെറിഞ്ഞു കഴിഞ്ഞാൽ പിന്നെ കമ്യൂണിസ്റ്റ് കക്ഷികൾ സ്വയം ഇല്ലാതാവുമെന്നല്ലേ. ഇപ്പോൾ തന്നെ അവർ ഓരോ ദിവസവും ബലഹീനരായി വരുകയാണല്ലോ. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെയും സർവ ദലിത്, പിന്നോക്ക ജനവിഭാഗങ്ങളെയും തൊഴിലാളി, കർഷക, യുവജന, വിദ്യാർഥി, മഹിളാ വിഭാഗങ്ങളെയും സാധ്യമാവും വിധം ഒരുമിച്ചുനിർത്തി ഏകാധിപത്യ പ്രവണതകളെ നേരിട്ട് ജനാധിപത്യം പുനഃസ്ഥാപിക്കാൻ മുന്നിൽ നിൽക്കേണ്ടുന്ന പാർട്ടികളിൽ ഒന്നാണ് കമ്യൂണിസ്റ്റ് പാർട്ടി. അത്തരം മൗലികമായ ദേശീയലക്ഷ്യങ്ങൾ വിസ്മരിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനോടും ഭരിക്കുന്ന കക്ഷിയോടും സന്ധി ചെയ്തും ഒരുമിക്കേണ്ട ശക്തികളെ ശിഥിലീകരിച്ചും മതേതര പ്രസ്ഥാനങ്ങളെ ഭിന്നിപ്പിച്ചും സി.പി.എം കേരളത്തിൽ അവർക്ക് നിൽക്കാനുള്ള ഇടമുണ്ടാക്കാൻ നടത്തുന്ന പരിശ്രമം എത്ര ബാലിശവും അധിക്ഷേപാർഹവുമാണ്. മതേതരത്വ, ജനാധിപത്യ പ്രസ്ഥാനങ്ങളിൽ ഭിന്നത സൃഷ്ടിച്ചുകൊണ്ട് ശക്തിപ്പെടാനും ഭരണത്തിൽ തുടരാനും ബി.ജെ.പി തന്നെ സ്വയം പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയിൽ ആ പഴുതുകൾ രാഷ്ട്രീയമായി കൊട്ടിയടക്കാൻ ജനങ്ങളെ ഒരുമിച്ചണിനിരത്തേണ്ടതിനു പകരം തങ്ങളാലാവുന്ന വിധം ഭിന്നതയുടെ സൃഷ്ടികർമം കമ്യൂണിസ്റ്റുകാർ തുടരുന്നു. ഈ ആപത്കരമായ പാഠമാണ് ഇടതുപക്ഷ ഭരണത്തിൽനിന്നു കേരളം പഠിച്ചത്.


ഇന്ത്യയിലും കേരളത്തിലും ന്യൂനപക്ഷങ്ങളെയും മതേതര പ്രസ്ഥാനങ്ങളെയും ഭിന്നിപ്പിച്ച് ഇങ്ങനെ പോയാൽ ഇടതുപക്ഷത്തിനും നിലനിൽക്കുവാൻ ഇടമുണ്ടാവില്ല. ആ ധാരണ ശുദ്ധ അസംബന്ധവും ചരിത്ര നിഷേധവുമാണ്. അവരുണ്ടാക്കുന്ന ഇടം ആർക്കാണ് പ്രയോജനപ്പെടുക എന്ന് വിസ്മരിച്ചു കളയരുത്. നട്ടപ്പോഴും കൊയ്തപ്പോഴും ഒരു കുട്ട എന്നു കേട്ടിട്ടുണ്ട്. നട്ടതിനേക്കാൾ കുറവാണ് കൊയ്തതെന്ന് ലോകത്തിലെ ഇടതുപക്ഷങ്ങളുടെ ചരിത്രം സാക്ഷീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്

Cricket
  •  11 hours ago
No Image

'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി

uae
  •  11 hours ago
No Image

തായ്‌വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്

International
  •  11 hours ago
No Image

അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ

Cricket
  •  12 hours ago
No Image

കൊയിലാണ്ടിയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

ഇഗ്നോ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടി, കൂടുതലറിയാം

latest
  •  12 hours ago
No Image

ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവർത്തനസമയം പ്രഖ്യാപിച്ച് കുവൈത്ത് 

Kuwait
  •  12 hours ago
No Image

വീട് അലങ്കരിക്കൂ,1 ലക്ഷം ദിർഹം സമ്മാനം നേടു; റമദാനിൽ പുതിയ മത്സരവുമായി ദുബൈ

uae
  •  13 hours ago
No Image

അബൂദബിയുടെ ആകാശം ഇനി എയർ ടാക്സികൾ കീഴടക്കും; ഈ മാസം മുതൽ പരീക്ഷണ പറക്കലുകൾ 

uae
  •  13 hours ago
No Image

തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ഏകദിനത്തിൽ അയ്യർക്ക് പുത്തൻ നേട്ടം

Cricket
  •  14 hours ago