ഫിസ്റ്റുല (ഭഗന്ദരം) മാറ്റാം, ഒാപ്പറേഷനില്ലാതെ
ഡോ. ഹസീന ഫക്രുദ്ദീൻ
ഡോ. ബേസിൽസ് ഹോമിയോ ഹോസ്പിറ്റൽ,
പാണ്ടിക്കാട്, മലപ്പുറം
ഫോൺ-7306092987
പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയാണ് മലദ്വാരത്തിൽ കണ്ടുവരുന്ന പ്രധാന രോഗങ്ങൾ. ഈ മൂന്നെണ്ണത്തിനെയും സാധാരണ ആളുകൾ ''''പൈൽസ്'''' അല്ലെങ്കിൽ ''''മൂലക്കുരു'''' എന്ന പൊതു നാമം കൊണ്ടാണ് വിവക്ഷിക്കുന്നത്. ഇതുപോലെ തന്നെ മലദ്വാരത്തിൽ വിള്ളലുണ്ടാക്കുന്ന ഫിഷറിനെയും മലദ്വാരത്തിലെ ആബ്സസ് വന്ന് ചെറിയ കനാൽ രൂപപ്പെടുന്ന ഫിസ്റ്റുലയേയും ചെറിയ രീതിയിൽ ഞരമ്പുകൾ തടിച്ചുണ്ടാവുന്ന മൂലക്കുരുവിനെയും ആളുകൾ മൂലക്കുരു എന്നാണ് വിളിക്കാറ്. ഈ രോഗം വന്നവർക്ക് സംശയം ചോദിക്കാനും ഡോക്ടറെ കാണാനും മറ്റുള്ളവരോട് പറയാനും മടിയാണ്. അതുകൊണ്ടുതന്നെ വളരെ നിസാരമായ രീതിയിൽ ചികിത്സിക്കാവുന്ന ഈ രോഗങ്ങൾ ആരോടും പറയാതെ പിടിച്ചു വയ്ക്കുകയും പിന്നീട് ഗുരുതര സ്ഥിതിയിലെത്തുകയും ചെയ്യാറുണ്ട്. ഇത് ഒഴിവാക്കുന്നതിനുവേണ്ടി ''''ഫിസ്റ്റുല'''' എന്ന രോഗത്തെ കൂടുതൽ വിശദമായി അറിഞ്ഞ്, ഓപ്പറേഷൻ ഇല്ലാതെ എങ്ങനെ നിയന്ത്രിക്കാമെന്ന് നമുക്ക് മനസിലാക്കാം.
ഫിസ്റ്റുല എന്ത്?
ഫിസ്റ്റുല അല്ലെങ്കിൽ ഭഗന്ദരം എന്നത് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. മലദ്വാരത്തിന്റെ ഭാഗത്ത് വിയർപ്പു ഗ്രന്ധികൾ പോലെ ചെറിയ ചെറിയ ഗ്രന്ധികൾ ഉണ്ട്. അതിൽ അണുബാധയുണ്ടായി അവിടം അടയും. ഈ അണുബാധ പുറത്തേക്കുവരാൻ വേണ്ടി അവിടെ ഒരു ചെറിയ കനാൽ രൂപപ്പെടും. അങ്ങനെ മലദ്വാരത്തിന്റെ ഉള്ളിൽ നിന്ന് ഇത് പുറത്തേയ്ക്ക് വരും. പുറത്തേയ്ക്ക് വരുന്നിടം ചെറിയ ദ്വാരമായി രൂപപ്പെടും. ഈ ദ്വാരം പുറത്തേയ്ക്കുള്ളതും അകത്തേയ്ക്കുള്ളതുമായ ദ്വാരവുമായി ബന്ധപ്പെട്ട് ഒരു കനാൽ ആയി മാറും. അപ്രകാരം മലദ്വാരത്തിൽ നിന്നു മലം പുറത്തു വരുന്ന വഴികളിലൂടെ അല്ലാതെ മലം മറ്റു വഴികളിലൂടെ പുറത്തേയ്ക്ക് പോരത്തക്ക വിധം ഒരു കനാൽ രൂപപ്പെടുന്നതിനെ ആണ് ഫിസ്റ്റുല എന്ന് പറയുന്നത്.
ഇങ്ങനെ കനാൽ രൂപപ്പെട്ടാൽ സ്വാഭാവികമായും അവിടെ പഴുപ്പും, ചലവും രക്തംപോക്കും ഉണ്ടാകും. ഒപ്പം വായുകോപവും നീരുമുണ്ടാകും. ഒരു കൊഴുത്ത ദ്രാവകം ദുർഗന്ധത്തോടെ പുറത്തേയ്ക്കു വരുകയും ചെയ്യും.
ലക്ഷണങ്ങൾ
:ആദ്യ സ്റ്റേജിൽ ആണെകിൽ ചെറിയ ഒരു അബ്സെസ്, ഒരു കുരു അല്ലെങ്കിൽ വെള്ളം നിറഞ്ഞ ഒരു രൂപമായിരിക്കും ഉണ്ടാവുക
:ഇത് കൃത്യം മലദ്വാരത്തിന്റെ ഭാഗത്തോ ചുറ്റുവട്ടത്തോ അല്ലാതെ ആയിരിക്കും കാണുക
:കടുത്ത വേദന, ചലം, പഴുപ്പ്, രക്തം, നീര്, ദുർഗന്ധം, വായുകോപം ഇവയുണ്ടാകും.
:മലം പുറത്തേയ്ക്ക് വന്നേക്കാം, ആ ഭാഗം ചുവന്നു തുടുത്തിരിക്കും.
:മലം പോകുമ്പോഴും മൂത്രം പോകുമ്പോഴും അസഹ്യമായ വേദന ഉണ്ടാകാം
:ഇരിക്കാൻ പ്രയാസവും പനിയും വിറയലും, കുളിരും ഉണ്ടാവാം
തുടക്കവും വളർച്ചയും
ആദ്യ ദിവസങ്ങളിൽ ഫിസ്റ്റുല പഴുത്തു വീർത്തു പൊട്ടി അതിൽ നിന്നു ചലം പുറത്തുപോകും. പിന്നീട് ഒരു സുഷിരമായിട്ടാണ് കാണുക. അപ്പോൾത്തന്നെ അവിടെ ഒരു മുറിപ്പാട് രൂപപ്പെടും.
ഇതിൽ തന്നെ സാധാരണയായി ഒരു ഫിസ്റ്റുലയോ, അല്ലെങ്കിൽ അത് ഭേദമായി അപ്പുറത്ത് പുതിയത് ഉണ്ടാവുകയോ ചെയ്യും. അതുപോലെ തന്നെ ചില കേസുകളിൽ 2, 3 എണ്ണം കാണാറുമുണ്ട്.
ചിലർക്ക് കാൻസർ കൊണ്ടോ, ക്ഷയം കൊണ്ടോ ഒക്കെ ഫിസ്റ്റുല വരാം.
ഫിസ്റ്റുലയെ സിംപിൾ എന്നും കോംപൌണ്ട് എന്നും പറയാറുണ്ട്. ആദ്യം ഫിസ്റ്റുല ഒരു കനാൽ ആയിട്ടും പിന്നീട് അതിൽ നിന്ന് ഒരുപാട് കനാലുകൾ ഉണ്ടാവുന്നതിനെയും ആണ് കോംപൌണ്ട് ഫിസ്റ്റുല എന്നു പറയുന്നത്. ഇത് മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ച് കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കും.
അതുപോലെ ഫിസ്റ്റുല ഉണ്ടാകുന്ന സ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി ഹൈ ഏനൽ ഫിസ്റ്റുല (മലദ്വാരത്തിന്റെ മേൽ ഭാഗത്തുനിന്ന് തുടങ്ങുന്നു എങ്കിൽ), ലോ ഏനൽ ഫിസ്റ്റുല (മലദ്വാരത്തിന്റെ താഴെ ഭാഗത്തുനിന്നു തുടങ്ങുന്നു എങ്കിൽ) എന്നും പറയാറുണ്ട്.
രോഗ നർണയം
ഫിസ്റ്റുല രോഗനിർണയം നടത്താൻ നമുക്ക് എക്സ് റേ, സി.ടി സ്കാൻ, കോളനോസ്കോപ്പി, എം.ആർഐ, എം.ആർ.ഐ ഫിസ്റ്റുലോഗ്രാം എന്നിവ ചെയ്യാവുന്നതാണ്. ഇതുവഴി ഇതിന്റെ വ്യാപനം എത്രത്തോളം ഉണ്ടെന്നു മനസിലാക്കാൻ സാധിക്കും..
തുടക്കത്തിലേ ചികിൽസിച്ചാൽ പ്രയാസങ്ങൾ ഇല്ലാതെ സുഖമാക്കാം.
രോഗം വരാതിരിക്കാൻ
ഫിസ്റ്റുലയെ നിയന്ത്രിക്കാനും വരാതിരിക്കാനും വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു കാര്യങ്ങളുണ്ട്.
1:സിറ്റ്സ് ബാത്ത് - ചെറിയ ഒരു വട്ടപ്പാത്രത്തിൽ മുക്കാൽ ഭാഗം ഇളം ചൂടുവെള്ളം എടുത്ത് (മലദ്വാരം ഉൾപ്പെടുന്ന ഭാഗങ്ങളിൽ താങ്ങാനാവുന്നത്ര ചൂട്) അതിൽ 4, 5 സ്പൂൺ കല്ലുപ്പ് ചേർത്ത് അതിൽ ഒരു 10 മുതൽ 15 മിനിറ്റ് നേരം ദിവസം 3 തവണ ഇരിക്കണം. അവിടെയുള്ള അണുബാധ കുറയ്ക്കാനും നീരുപോകാനും വേദന കുറയ്ക്കാനും ആ ഭാഗങ്ങൾ വൃത്തിയായി കിട്ടാനും, പ്രയാസങ്ങൾ കുറയാനും ഇത് സഹായിക്കും.
2: ഭക്ഷണത്തിൽ മലം ഉറയ്ക്കുന്ന സാധനങ്ങൾ ഒഴിവാക്കുക
3:നന്നായിട്ട് ഉറങ്ങുക
4:മാനസിക സമ്മർദം ഒഴിവാക്കുക
5:നേരത്തെ എഴുന്നേൽക്കുക
6:വ്യായാമം ചെയ്യുക
7:നന്നായിട്ടു വെള്ളം കുടിക്കുക
8:ടോയ്ലറ്റ് ശീലങ്ങൾ ശരിയായി പാലിക്കുക. അമിത മർദം ചെലുത്തിയുള്ള മലമൂത്ര വിസർജനം ഒഴിവാക്കുക
9:യാത്രയിലും മറ്റും മലമൂത്രം പിടിച്ചു വയ്ക്കാതിരിക്കുക.
10: അധികനേരം ടോയ് ലറ്റ് ഉപയോഗിക്കാതിരിക്കുക.. ടോയ് ലറ്റിൽ മൊബൈൽ ഫോൺ, പേപ്പർ നോക്കുന്ന ശീലം ഒഴിവാക്കുക..
രോഗത്തിനെ ചെറുക്കാൻ
1.ശരീരത്തിൽ ജലാംശത്തിന്റെ അളവ് എപ്പോഴും ഉണ്ടാകുക (ഓരോരുത്തരുടെ ജോലി, സാഹചര്യം അനുസരിച്ചു വെള്ളം കുടിക്കുക )
2. പുകവലി, മദ്യപാനം ഒഴിവാക്കുക
3. ശോധനയുണ്ടാവുന്ന ഭക്ഷണം നന്നായിട്ട് കഴിക്കുക.
4. പഴവർഗങ്ങൾ കഴിക്കുക. മുസംബി, ഓറഞ്ച്, നാരങ്ങ ഇവ കൂടുതൽ ആയി ഉൾപ്പെടുത്താം. പച്ചക്കറികൾ കഴിക്കുക. ജ്യൂസ് ആക്കുന്നത് ഒഴിവാക്കുക
5. ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ, സാലഡുകൾ ഇവ കഴിക്കുക,
5. ഓട്സ്, റാഗി, ചോളം, നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
6. ജങ്ക് ഫുഡ്സ്, കളർ ഫുഡ്സ്, മാംസാഹാരം, മുട്ട ഇവ പരമാവധി ഒഴിവാക്കുക
7. സമയത്തിന് ഭക്ഷണം കഴിക്കുക.
ഓപ്പറേഷൻ വേണ്ട
മരുന്നിലൂടെയും ഈ അസുഖത്തെ സുഖപ്പെടുത്താവുന്നതാണ്.. എന്നാൽ ഫിസ്റ്റുല രോഗം എല്ലാം മരുന്നിൽ സുഖപ്പെടുത്താൻ കഴിയുകയുമില്ല. രോഗം എത്ര മൂർച്ഛിച്ചിട്ടുണ്ട്, എന്ന് ഒരു വിദഗ്ധ ഡോക്ടറെ കണ്ടു മനസിലാക്കി, നമ്മുടെ നിയന്ത്രണത്തിൽ വരുമോ അതോ, ഓപ്പറേഷൻ വേണ്ടിവരുമോ എന്നു തീരുമാനിക്കണം. ഹോമിയോപ്പതിയിൽ ഇതിനു ഫലപ്രദമായ ചികിൽസയുണ്ട്. രോഗത്തിന് കാരണമാകുന്ന, അണുബാധ, പഴുപ്പ് കെട്ടൽ, മുറിവ്, ഇതിനെ എത്രത്തോളം ശുശ്രൂഷിക്കാൻ കഴിയുന്നു എന്നതിലാണ് ഇതിന്റെ ഫലസിദ്ധി. മാനസികവും ശാരീരികവും ആയ എല്ലാ പ്രയാസങ്ങളും ഈ ചികിൽസയിലൂടെ മാറ്റിയെടുക്കാം. പഥ്യങ്ങൾ ഇല്ലാത്ത ഈ രീതി എളുപ്പത്തിൽ തന്നെ പ്രയാസങ്ങൾ കുറയാൻ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."