HOME
DETAILS

അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്‍, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ

  
Muqthar
April 25 2025 | 05:04 AM

40 people are waiting for the gallows in Kerala the last execution was Ripper Chandran 34 years ago

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് കോടതി വധശിക്ഷ വിധിച്ചെങ്കിലും നടപ്പാക്കാന്‍ നടപടിക്രമങ്ങള്‍ ഏറെ. വിചാരണ കോടതിവിധി ഹൈക്കോടതി ശരിവയ്ക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി വിചാരണക്കോടതിയില്‍നിന്നുള്ള രേഖകള്‍ ഹൈക്കോടതിയിലേക്ക് കൈമാറും. അതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതിയെയടക്കം കേട്ടുവേണം തീരുമാനമെടുക്കാന്‍.
ഇതിനിടെ പ്രതിയുടെ അപ്പീലും കോടതിയിലെത്തിയാല്‍ അതുംകേള്‍ക്കണം. വധശിക്ഷ നടപ്പാക്കാന്‍ മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷനടക്കം (ശിക്ഷ ലഘൂകരണ അന്വേഷണം) നടത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. അത്തരം നടപടി ഈ കേസിലും വേണ്ടിവരും.

പ്രതികളെ കോടതികള്‍ വധശിക്ഷക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വമാണ്. മിക്കവാറും കേസുകളില്‍ മേല്‍ക്കോടതികള്‍ ശിക്ഷ ഇളവ് ചെയ്യാറുണ്ട്. രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനും പ്രതിക്ക് അവസരമുണ്ട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് വധശിക്ഷ വിധിക്കുക. ഇത്തരത്തില്‍ കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെയാണ്. തൂക്കുകയര്‍ കാത്ത് ജയിലില്‍ കഴിയുന്നത് 40 പേരാണ്. ഇതില്‍ രണ്ടുപേര്‍ വനിതാ കുറ്റവാളികള്‍ ആണ്. ഒരാള്‍ 2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി കോവളം സ്വദേശി റഫീക്ക ബീവിയാണ്. രണ്ടാമത്തേത് കഴിഞ്ഞ ജനുവരിയില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വിധിപറഞ്ഞ പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഗ്രീഷ്മയുമാണ്.

സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലായിരുന്നു. 15പേര്‍ക്കാണ് ഈ കേസില്‍ വധശിക്ഷ വിധിച്ചത്. നിര്‍ഭയ കേസില്‍ 2020ല്‍ നാലുപേരുടെ വധശിക്ഷയാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടപ്പാക്കിയത്.

കേരളത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ്, 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനം തൂക്കിലേറ്റിയത് 1974 ലാണ്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് മരണശിക്ഷയ്ക്ക് വിധേയനാക്കിയത്. സംസ്ഥാനത്ത് രണ്ടു ജയിലുകളിലാണ് കഴുമരമുള്ളത്. തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും.

40 people are waiting for the gallows in Kerala, the last execution was Ripper Chandran 34 years ago



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  8 hours ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  9 hours ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  9 hours ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  9 hours ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  9 hours ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  9 hours ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  9 hours ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  10 hours ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  10 hours ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  10 hours ago