HOME
DETAILS
MAL
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പ്രതിഷേധാർഹം. കെ.ഐ.സി. ഖത്തർ
backup
November 16 2021 | 19:11 PM
ദോഹ: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം മുസ്ലിം സമുദായത്തിൻ്റെ അടിസ്ഥാന പുരോഗതികളെ പിറകോട്ട് വലിക്കുന്നതും വിവേചനപരവുമാണെന്ന് ഖത്തർ കേരള ഇസ് ലാമിക് സെൻ്റർ ഭാരവാഹികൾ അറിയിച്ചു..
മുസ്ലിം സമുദായത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കെ.ഐ.സി പ്രവർത്തക സമിതി യോഗം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കെ.ഐ.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി യോഗം ഉൽഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് അബ്ദുൽ മാലിക് ഹുദവി അദ്ധ്യക്ഷത വഹിച്ചു. സി.വി. മുഹമ്മദലി ഹാജി, മൊയ്തീൻ കുട്ടി വയനാട് , മജീദ് ഹുദവി, ജാഫർ കതിരൂർ, ബഷീർ അമ്പലക്കണ്ടി, ഫൈസൽ വാഫി ,ജമാൽ സിദ്ര, സി.വി സൈതലവി, ഫദ് ലു സാദത്ത് നിസാമി, ദാവൂദ് തണ്ടപ്പുറം, അബ്ദുൽഅക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, ഹക്കീം വാഫി, മുനീർ പേരാമ്പ്ര എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സക്കരിയ്യ മാണിയൂർ സ്വാഗതവും ഇഖ്ബാൽ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."