മുന്‍പുണ്ടായ അനുഭവങ്ങള്‍ കാരണം ജനങ്ങള്‍ പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ആളുകള്‍ തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
മുന്‍കാല അനുഭവങ്ങളാണ് സമരം തുടരാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദി നേരത്തെയും നടത്തിയിരുന്നു. ഇനിയും പറ്റിക്കപ്പെടാന്‍ ജനം തയ്യാറല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
https://twitter.com/RahulGandhi/status/1462370198313447426
നേരത്തെ സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനല്‍കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."