ശിശുക്ഷേമസമിതിയെ ജനമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമം; കുപ്രചരണത്തെ തള്ളിക്കളയണമെന്ന് ഷിജുഖാന്‍
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി സെക്രട്ടറി ഷിജു ഖാന്‍. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് ഏജന്‍സിക്കുള്ള രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് സമിതിക്കുണ്ട്.
അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ശിശുക്ഷേമസമിതിയെ ജനമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമങ്ങളെ സമിതി അപലപിക്കുന്നതായും ഷിജുഖാന്‍ അറിയിച്ചു.
ദത്തെടുക്കല്‍ പരിപാലന രംഗത്ത് കേന്ദ്രസംസ്ഥാന നിയമങ്ങള്‍ പ്രകാരമാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് സമിതി പ്രവര്‍ത്തിക്കുന്നത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണത്തെ തള്ളിക്കളയണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും ഷിജുഖാന്‍ പ്രസ്താവനിയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."