വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി ന്യൂന പക്ഷങ്ങളോടുള്ള വെല്ലുവിളി: എസ്ഐസി അൽഅഹ്‌സ
ദമാം: കേരള വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിക്കെതിരെ സമസ്ത ഇസ്‍ലാമിക് സെന്റർ അൽഅഹ്‌സ സെൻട്രൽ കമ്മിറ്റി പ്രമേയം പാസാക്കി. നൗഫൽ ഫൈസി പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ മറ്റു വിഭാഗങ്ങളുടെയൊന്നും ഇത്തരം സ്ഥാപനങ്ങളുടെ നിയമനം പി.എസ്.സി പോലുള്ള സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിൽ അല്ല നടക്കുന്നത് എന്നിരിക്കെ വെറും 120 ഓളം അംഗങ്ങൾ മാത്രം ഉള്ള വഖഫ് ബോർഡിന്റെ നിയമനം പി.എസ്.സിക്ക് വിടുന്നതിലൂടെ സർക്കാർ മുസ്‌ലിം സമുദായത്തെ ദ്രോഹിക്കുകയാണെന്ന് പ്രമേയത്തിൽ ചൂണ്ടികാട്ടി.
മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട കിടക്കുന്ന കാര്യങ്ങൾ മറ്റു മതസ്ഥരെ ഏൽപ്പിക്കുന്നത് തികച്ചും യുക്തിക്ക് നിരക്കാത്ത നടപടിയാണ്. ന്യൂന പക്ഷങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നിലപാടുകളിൽ നിന്ന് സർക്കാൻ പിന്മാറണമെന്നും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട ഉത്തരവ് ഉടൻ പിൻവലിക്കണം എസ്‌ഐസി അൽഅഹ്‌സ സെന്റർ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."