സംസ്ഥാനത്ത് തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുന്നുവെന്ന് പഠനം തർക്കങ്ങൾ പരിഹരിക്കുന്നതിൽ 29.61 ശതമാനം വർധനവ്
തിരുവനന്തപുരം
സംസ്ഥാനത്ത് തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിൽ അഞ്ചു വർഷത്തിനുള്ളിൽ 29.61 ശതമാനം വർധനവുണ്ടായെന്ന് പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ തൊഴിൽ അന്തരീക്ഷം സംബന്ധിച്ച പഠനത്തിന്റെ പുസ്തക രൂപം ''തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ'''' ഇന്നലെ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.
രജിസ്റ്റർ ചെയ്യുന്ന പ്ലാന്റേഷനുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 2.89 ശതമാനം വർധനവാണ് ഉണ്ടായത്. തോട്ടം മേഖലയിൽ അസുഖാനുകൂല്യം നേടിയവരുടെ എണ്ണത്തിൽ 25.32 ശതമാനം വർധനവുണ്ടായി. തോട്ടം മേഖലയിൽ പ്രസവാനുകൂല്യമായി 152.98 ശതമാനം അധിക തുക നൽകിയെന്നും പഠനം വെളിപ്പെടുത്തുന്നു. ലേബർ കമ്മിഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് പഠനം പുസ്തക രൂപത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."